റോഡ് മൂവി " ബനേർഘട്ട " ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു." ഷിബു "  എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ്  'ബനേർഘട്ട'.  ഈ  ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു നാരായണനാണ്. 

ത്രില്ലര്‍ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. ദൃശ്യം2, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോണിൽ നേരിട്ട് റിലീസാവുന്ന മൂന്നാമത്തെ മലയാളം ചിത്രമാണ്

" ബനേർഘട്ട'. കാർത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനിൽ, അനൂപ് എ.എസ്, ആശ മേനോൻ, വി .ശ്രീ മുരുകൻ, നടേശൻ ,ഹരി, ഫൈസൽ നാരായൺക്കുട്ടി, പ്രകാശ് ,മാസ്റ്റർ നിവേദ് 
എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

മാംപ്ര ഫൗണ്ടേഷന്‍റെ സഹകരണത്തോടെ കോപ്പി റെെറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അര്‍ജുന്‍ പ്രഭാകരൻ, ഗോകുല്‍ രാമകൃഷ്ണൻ എന്നിവര്‍ ചേര്‍ന്നാണ്.

ഒരു ഡ്രൈവർ, അയാൾക്ക് പല സമയങ്ങളിൽ പലയോളുകളോടായി പറയേണ്ടി വരുന്ന കള്ളങ്ങൾ, അയാൾ പോലുമറിയാതെ ചെന്നുപെടുന്ന സംഭവങ്ങൾ, ഇവയൊക്കെയാണ് സിനിമ പറയുന്നത്. 

ചിത്രത്തിന്‍റെ ഛായാഗ്രഹണം ബിനു കൈകാര്യം ചെയ്യുന്നു. എഡിറ്റര്‍- പരീക്ഷിത്ത്, കല- വിഷ്ണു രാജ്, മേക്കപ്പ്- ജാഫർ, വസ്ത്രാലങ്കാരം- ലസിത പ്രദീപ്, സംഗീതം- റീജോ
ചക്കാലയ്ക്കൽ, പ്രൊജക്റ്റ് ഡിസെെനര്‍- വിനോദ് മണി, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, അസ്സോ: ഡയറക്ടര്‍- അഖില്‍ ആനന്ദ്, അസ്സോ: ക്യാമറമാന്‍- അഖില്‍ കോട്ടയം, ടൈറ്റിൽ- റിയാസ് വൈറ്റ് മാർക്കർ, സ്റ്റില്‍സ്- ഫ്രാങ്കോ ഫ്രാന്‍സിസ്സ്.
 ഏ.എസ്. ദിനേശ്, പി. ശിവപ്രസാദ് ( പി.ആർ.ഓ ) എന്നിവരാണ് അണിയറ പ്രവർത്തകർ. 

നമ്മൾ ചിലപ്പോൾ യഥാർത്ഥ്യം മറച്ചു വയ്ക്കുന്നതുമൂലം  ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ  പ്രമേയം. ഇതൊരു റോഡ് മൂവിയാണ്. 

Rating : 3 / 5 .
സലിം പി. ചാക്കോ .


 

No comments:

Powered by Blogger.