ആക്ഷനും വൈകാരികതയും നിറഞ്ഞ " സായം " ടീസർ റിലീസ് ചെയ്തു.

ആക്ഷനും വൈകാരികതയും നിറഞ്ഞ "സായം"; ടീസർ റിലീസ് ചെയ്തു. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സായം.

തമിഴ് യുവതാരം വിജയ് വിശ്വ നായകനാകുന്ന 'സായം' ത്തിൻ്റെ ടീസര്‍ എത്തി. സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകരണമാണ് ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്.

ജാതീയതയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  ആൻ്റണി സാമിയാണ്. ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്‍റെ ടീസര്‍ തമിഴിലെ താരങ്ങളായ കാർത്തിയും, നട്ടി നടരാജും ചേർന്ന് പുറത്തിറക്കിയത്. ചിത്രത്തിൽ നായികയായി എത്തുന്നത്  ഷൈനിയാണ്.
ചിത്രത്തിൽ വിജയ് ആൻ്റണി, ബഞ്ചമിൻ, പൊൻവണ്ണൻ, സീത, ബോസ് വെങ്കട്ട്, ഇളവരസ്, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒക്ടോബർ ആദ്യം ചിത്രം തിയറ്ററുകളിലെത്തും. 

വാർത്ത പ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.