ആര്യയുടെ മികച്ചചിത്രമാണ് " സർപ്പട്ടെ പരമ്പരൈ " .പാ രഞ്ജിത്തിൻ്റെ മികച്ച സംവിധാനം.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത " സർപ്പട്ടെ പരമ്പരരെ "  എഴുപതുകളുടെ ആദ്യ പകുതിയിൽ തുടങ്ങി അഞ്ച് വർഷത്തോളം നീണ്ട് നിൽക്കുന്ന വടക്കൻ  മദ്രാസിലെ ബോക്‌സർമാരുടെ കഥ പറയുന്ന സിനിമയാണ്.  പാ രഞ്ജിത്താണ് സിനിമ സംവിധാനംചെയ്തിരിക്കുന്നത്. ഇത് ഒരു സ്പോർട്സ് ആക്ഷൻ ത്രില്ലർ സിനിമയാണ്. പാ രഞ്ജിത്തിൻ്റെ മുൻ കാലചിത്രങ്ങളെക്കൾ മികച്ച ചിത്രമാണിത് .

ഹാർബറിലും കടലിലും കഠിനമായ കായിക ജോലിയിൽ ഏർപ്പെടുന്ന വടച്ചെന്നൈയിലെ അടിസ്ഥാനവർഗത്തിലുള്ള മനുഷ്യർ പതിവായി ഏര്‍പെട്ടിരുന്ന വിനോദം ഗാബ്ലിങ് സ്വഭാവമുള്ള പരസ്പരം മുഖത്ത് കുത്തി അവസാനം വരെ വീഴാതെ നില്‍ക്കുന്ന ആളെ വിജയിയായി പ്രഖ്യാപിക്കുന്ന " കുത്തുസണ്ടൈ " എന്ന് വിളിക്കുന്ന ബോക്സിങ്ങിന്റെ പ്രാചീന രൂപം ആണ്.

ദരിദ്രമായ ജീവിത ചുറ്റുപാടുകളിലെ പരാധീനതകൾ മറക്കാൻ സഹായിക്കുന്ന, ഈ വിനോദത്തിന്  മനുഷ്യരുടെയൊക്കെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ജീവിതകാലം മുഴുവൻ ഒരു ബോക്‌സർ എന്ന നിലയിൽ വിജയിച്ചിട്ടും പിന്നീട് പരിശീലകൻ എന്ന നിലയിൽ ഒരു മെയിൻ ബോർഡ് മത്സരം പോലും ജയിപ്പിക്കാൻ കഴിയാത്ത കോച്ച് രംങ്കൻ വാദ്ധ്യാരെ കുറിച്ച്, പ്രമുഖ  ബോക്‌സർ ആയിരുന്നിട്ടും സമൂഹത്തിൽ അംഗീകാരം കിട്ടാതെ പോയി. 

" അവര്‍ക്ക് പ്രശ്നം സര്‍പട്ട പരമ്പര ജയിക്കുന്നതല്ല, കബിലാ നീ ജയിക്കുന്നതാണ് " . എന്നവാക്കിൽ  ഈ സിനിമ അതിന്റെ രാഷ്ട്രീയം കൃത്യമായി പറയുന്നു. റിങ്ങിലെ വാശിയുടെയും പ്രതികാരബുദ്ധിയുടെയും അനന്തരഫലം പല തലങ്ങളില്‍ അനുഭവിക്കുന്നവരെയും കുറിച്ചും സിനിമ പറയുന്നുണ്ട്. 

ആര്യ ( കബിലൻ ) ,ഷബീർ കല്ലറയ്ക്കൽ ( ഡാൻസിംങ്ങ് റോസ്) ,പശുപതി ( രംങ്കൻ വാദ്ധ്യാർ - കബിലൻ്റെ ബോക്സിംഗ് കോച്ച് ) ,ജോൺ കോക്കൻ ( വെബുലി ) ,ദുഷാര വിജയൻ ( കബിലൻ്റെ ഭാര്യ മറിയമ്മ) ,അനുപമ കുമാർ         ( കബിലൻ്റെ അമ്മ ബാക്കിയം ) ,കൈലശരൻ ( വെട്രിശെൽവൻ വാദ്ധ്യരുടെ മകൻ) ,സന്തോഷ് പ്രതാപ് ( രാമൻ ), ജോൺ വിജയ് (കെവിൻ അക്കഡാഡി )  ഇവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയദർശിനി രാജ്കുമാർ, ജി.എം.സുന്ദർ ,വെട്ടെയ് മുത്തുകുമാർ, സാഞ്ചന നടരാജൻ ,ഗീത കൈലാസം, കാളി വെങ്കിട്ട് ,ടൈഗർ മാരൻ, കിഷോർ ,ശരവണ വേൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചന പാരഞ്ജിത്തും, തമിഴ് പ്രഭയും, ഛായാഗ്രഹണം മുരളി ജി.യും ,എഡിറ്റിംഗ് സെൽവ ആർ. കെയും ,സംഗീതം സന്തോഷ് നാരായണനും നിർവ്വഹിക്കുന്നു. 

നീലം പ്രൊഡക്ഷൻസും ,കെ9 സ്റ്റുഡിയോസും ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. ഷൺമുഖം ദക്ഷൻരാജാണ്  ചിത്രത്തിൻ്റെ നിർമ്മാതാവ് .

മികച്ച സിനിമയുടെ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം. തീയേറ്ററിൽ ഈ ചിത്രം റിലീസ് ചെയ്തിരുന്നുവെങ്കിൽ " ആര്യ " യുടെ സിനിമ ജീവിതം മറ്റൊരു തലത്തിൽ എത്തുമായിരുന്നു. 

Rating : 4 / 5.
സലിം പി. ചാക്കോ.

 

No comments:

Powered by Blogger.