പ്രിയദർശൻ്റെ " ഹംഗാമ 2 = മിന്നാരം " ട്രെയിലർ റിലീസ് ചെയ്തു.


2003ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഹംഗാമ'യുടെ രണ്ടാം ഭാഗത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. മലയാളത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു 'ഹംഗാമ'.

 " ഹംഗാമ 2"ല്‍ പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി ,ജോണി ലിവർ, രാജ്പാൽ യാദവ് ,അശുതോഷ് റാണ  തുടങ്ങിയവർ അഭിനയിക്കുന്നു. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാൽ നായകനായ " മിന്നാരം"ത്തിൻ്റെ റിമേക്കാണിത്. 

ഈ ചിത്രം ജൂലൈ 23ന് സിഡ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. മുപ്പത് കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത് എന്ന് അറിയുന്നു. 

" ഹംഗാമ 2" ട്രെയിലർ ലിങ്ക് .

 https://youtu.be/02jYVhoMblg


spc.
 

No comments:

Powered by Blogger.