" COLD CASE " വ്യത്യസ്തയുള്ള ഹൊറർ ത്രില്ലർ സിനിമ.

നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥിരാജ് സുകുമാരൻ  വീണ്ടും ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് " COLD CASE " . 

ക്രൈം ഇന്‍വെസ്റ്റിഗേഷനൊപ്പം പാരലല്‍ ട്രാക്കില്‍ ഹൊറര്‍ സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങൾ ഉൾപ്പെടുത്തിയ ഈ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു. 

പരസ്യ സംവിധായകനും ഛായാഗ്രാഹകനുമായ തനു ബാലക് ആദ്യമായി  മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

കായലിൽ വലയിടുന്ന ഒരാൾക്ക് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്  ലഭിക്കുന്ന തലയോട്ടിൽ നിന്നും സിനിമ ആരംഭിക്കുന്നു.  പത്ര,ദൃശ്യ മാദ്ധ്യമ ശ്രദ്ധ നേടുന്നതോടെ കേസ് അന്വേഷിക്കാൻ  പോലീസ് പ്രത്യേക സംഘത്തെ നിയമിക്കുന്നു. ഈ കേസ് അന്വേഷിക്കുന്ന എ.സി.പി സത്യജിത്തായി പൃഥിരാജ് സുകുമാരൻ വേഷമിടുന്നു. തനിക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ  സൂക്ഷമമായി നിരീക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായി പൃഥിരാജ് തിളങ്ങി.  വ്യത്യസ്തനായ പോലീസ് ഓഫീസറെ പൃഥിരാജ് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. 

" അരുവി" എന്ന തമിഴ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിൽ ശ്രദ്ധ നേടിയ അദിതി ബാലന്‍റെ മലയാള സിനിമയിലെ ആദ്യ ചിത്രമാണിത് . മേദായി മികച്ച അഭിനയമാണ് അദിതി ബാലൻ  കാഴ്ചവെച്ചിരിക്കുന്നത്. 

ലക്ഷ്മിപ്രിയ ചന്ദ്രമൗലി, പരേതനായ അനിൽ നെടുമങ്ങാട്, ആത്മീയ രാജൻ, സുചിത്ര പിള്ള ,അലൻസിയർ ലേ ലോപ്പസ് ,കെ. രാജേഷ് ഹെബാർ, ജിബിൻ ഗോപിനാഥ്, ടീസ സൈമൺ ,പൂജ 
മോഹരാജ്, ആനന്ദ് ഭാരതി, സംവിധായകൻ കൂടിയായ ബെൻസി മാത്യുസ് ,അസീസ് നെടുമങ്ങാട് ,മാലാ പാർവ്വതി, നീതാ പ്രോമി  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

രചന ശ്രീനാഥ് വി. നാഥും, സംഗീതം പ്രകാശ് അലക്സും, ഛായാഗ്രഹണം ഷമീർ മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു. 

ആൻ്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ പേരിൽ ആൻ്റോ ജോസഫ്, ഷമീർ മുഹമ്മദ്, ജോമോൻ ടി. ജോൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

U/A സർട്ടിഫിക്കറ്റിലുള്ള ഈ ചിത്രം രണ്ട് മിനിറ്റ് പത്തൊൻപത് മിനിറ്റാണ് ദൈർഘ്യം.  

പഞ്ച് ഡയലോഗുകളോ കൗണ്ടറുകളോ അടിക്കുന്ന പോലീസ് നായകന്മാരില്‍ നിന്ന്  വ്യത്യസ്‍തനാണ് സത്യജിത്. അത് തന്നെയാണ് പുതുമയും. ഛായാഗ്രഹണം മികച്ചതായി . അടുക്കും ചിട്ടയുമുള്ള തിരക്കഥ .മികച്ച സംവിധാനം എന്നിവ എടുത്ത് പറയാം. 

വ്യത്യസ്തമായ ശൈലിയിലുള്ള  ഹൊറർ ത്രില്ലർ ഗണത്തിലുള്ള ചിത്രമാണ് " COLD CASE ".

Rating : 3.5 / 5.

സലിം പി. ചാക്കോ.
cpk desk . 
 

No comments:

Powered by Blogger.