" വേലുക്കാക്ക ഒപ്പ് കാ " ജൂലൈ ആറിന് ഓടിടിയിൽ റിലീസ് ചെയ്യും.


നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ വേലുക്കാക്ക ഒപ്പ് കാ എന്ന സിനിമ ഒ.ടി. ടി  പ്ലാറ്റ്ഫോമിൽ ജൂലൈ ആറിന്  റിലീസ് ചെയ്യുന്നു.നീ സ്ട്രീം,  ഫസ്റ്റ് ഷോസ്, ബുക്മൈഷോ, സൈന പ്ലേ എന്നീ പ്ലാറ്റ്ഫോമിലൂടെ ആണ് റിലീസ് ചെയ്യുന്നത്.

ഇതിനോടകംതന്നെ രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ. പാരിസ് ഫിലിം ഫെസ്റ്റിവൽ. കോസ്മോ ഫെസ്റ്റിവൽ, ബോധൻ  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ക്രിംസൺ ഹൊറിസോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പ്രാഗ്യു ഫെസ്റ്റിവൽ, മാഫ്,  സ്ലാപ്പ്‌  സിറ്റി, ലിഫ്റ്റ് ഓഫ് ഓൺലൈൻ സീസൺ, കൂടാതെ നവധാ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.

വാർധക്യത്തിന്റെ നൊമ്പരം പല സിനിമകൾക്ക് ഇതിനുമുമ്പും വിഷയമായിട്ടുണ്ട് എങ്കിലും വേറിട്ട ഒരു പരീക്ഷണമാണ് സംവിധായകൻ ഈ സിനിമയിലൂടെ നൽകിയിരിക്കുന്നത്. പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വേലുക്കാക്ക എന്ന കഥാപാത്രം ഇന്ദ്രൻസ് എന്ന നടന്റെ കരിയറിൽ ഒരു പൊൻതൂവൽ ആണ്.  സംവിധായകനായ അശോക് ആർ കൽത്ത ഈ ചിത്രത്തിലൂടെ ചിന്താപരമായ ഒരു വ്യത്യസ്ത ആശയം തന്റെ കഥയിലൂടെ മുന്നോട്ടു വയ്ക്കുകയാണ്.  ഷാജി ജേക്കബ് ആണ് ഛായാഗ്രഹണം  നിർവഹിച്ചിരിക്കുന്നത്. 

അനാഥമാകുന്ന വാർധക്യത്തിന് നൊമ്പരംവരച്ചുകാട്ടുന്ന ഈ ചിത്രം പുതിയ കാലത്തിലേക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. 

എ കെ ജെ ഫിലിംസിന്റെ  ബാനറിൽ  മെർലിൻ കെ സോമൻ കുരുവിള,  സിബി വർഗീസ് പള്ളുരുത്തി കരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.വേലു  ക്കാക്ക എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് സത്യൻ എം എ യാണ്.എഡിറ്റിംഗ്    ഐജുഅന്റു നിർവഹിക്കുന്നു.

ഇന്ദ്രൻസ്,ഉമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മധു ബാബു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ ഷെബിൻ ബേബി, വിസ്മയ, പാഷാണം ഷാജി, നസീർ സംക്രാന്തി, സത്യൻ എം. എ.  മാസ്റ്റർ അർണവ്  ബിജു വയനാട്,   ബിന്ദു കൃഷ്ണ, ബേബി ആദ്യ രാജീവ്,  അരം ജോമോൻ, വേണു,  ശ്യാം, സന്ദീപ്,  സലീഷ് വയനാട്,  സന്തോഷ് വെഞ്ഞാറമൂട്, റെനിൽ ഗൗതം, രമേഷ്, മായ, ബിന്ദു, രവീന്ദ്രൻ മേലുകാവ് തുടങ്ങിയവരും അഭിനയിക്കുന്നു.

മുരളി ദേവ്, ശ്രീനിവാസൻ മാമുറി  എന്നിവർ ചേർന്ന്  എഴുതിയ ഗാനങ്ങൾക്ക് റിനിൽ ഗൗതം, യൂണി സ്കോ എന്നിവർ ചേർന്ന് സംഗീതം നിർവഹിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷാലിൻ  കുര്യൻ ഷിജോ പഴയം പള്ളി. പോൾ കെ സോമൻ  കുരുവിള. ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകുമാർ വള്ളംകുളം.  അസോസിയേറ്റ് ഡയറക്ടർ വിനയ് ബി ഗീവർഗീസ്.പ്രൊഡക്ഷൻ ഡിസൈനർ പ്രകാശ് തിരുവല്ല. പ്രൊഡക്ഷൻ കൺട്രോളർ ചെന്താമരാക്ഷൻ.  കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്. മേക്കപ്പ് അഭിലാഷ് വലിയകുന്ന്.
വസ്ത്രാലങ്കാരം ഉണ്ണി കോ ട്ടക്കാട്.  ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ ദിലീപ് കുറ്റിച്ചിറ. സ്റ്റിൽസ് രാംദാസ് മത്തൂർ. ഡിസൈൻസ് സജീഷ് എം ഡിസൈൻസ്.സ്റ്റുഡിയോ  കെ സ്റ്റുഡിയോസ് തമ്മനം. 

പി ആർ ഒ :
എം കെ ഷെജിൻ ആലപ്പുഴ.
 

No comments:

Powered by Blogger.