" പൂച്ച കണ്ണുള്ള പച്ച വെളിച്ചക്കാരി " : ഷാനുസമദ്.

കഥ

#ShanuSamad 

പൂച്ച കണ്ണുള്ള പച്ച വെളിച്ചക്കാരി 

ആദ്യം ഉക്ക്രൈൻകാരി റിക്ക്വസ്റ്റ് ഇട്ടപ്പോൾ ഷണ്മുഅണ്ണൻ ഒന്ന് ഞെട്ടി
അതും ആൻഡ്രോയ്ഡ് ഫോൺ എടുത്തതിന്റെ പിറ്റേന്ന്
പൂച്ചക്കണ്ണുള്ള അവളുടെ മുഖം കണ്ടപ്പോൾ തന്നെ ചാടി ആക്‌സെപ്റ്റ്  ചെയ്തു

പിന്നെ എന്നും രാത്രിയാകുമ്പോൾ പച്ചലൈറ്റ് കത്തിച്ചു പിടിച്ചു അവൾ ഓൺലൈനിൽ വരും, ചാറ്റോടു ചാറ്റ്

"എന്താ പേര്"

"ഷണ്മുഖൻ"

"ഞാനെന്താ വിളിക്കേണ്ടത്?"

"ഷണ്മുഅണ്ണൻ എന്ന് വിളിച്ചോ"

"കൊച്ചിന്റെ പേരെന്താ? "

"മെറ്റിൽഡ"

ഗൂഗിൾ ട്രാൻസലേറ്റ് കൊണ്ടുള്ള സഹായം കൊണ്ടായിരുന്നു ഞങ്ങളുടെ ചാറ്റിംഗ്

"പറയാൻ ബുദ്ധിമുട്ടിയെങ്കിലും അവൾ ഇടയ്ക്കിടെ സ്നേഹം വരുമ്പോൾ വോയിസ്‌ മെസേജിലൂടെ "ഷണ്മു അണ്ണാന്ന്" വിളിക്കും,
സ്നേഹം ഓവറാകുമ്പോൾ "അണ്ണാന്ന് വിളിക്കുന്നത് ഇടക്ക് മാറി തെറിയായി പോകാറുണ്ട്

ചിലപ്പോഴൊക്കെ അത് ഒറിജിനൽ അയാണോ വിളിക്കുന്നതെന്ന് ഷണ്മു അണ്ണന് തോന്നാത്തിരുന്നില്ല

കുറച്ചു ദിവസം കൊണ്ട് ഞങ്ങളുടെ ചാറ്റിങ്ങ് രാത്രി ഉറക്കം പോലും കളഞ്ഞു നടന്നു കൊണ്ടേയിരുന്നു

ചാറ്റിംഗ് ഓവർ ആയ ഒരു ദിവസമാണ് മെറ്റിൽഡാ ചോദിച്ചത്
"ഷന്മണ്ണ അണ്ണന്റെ അക്കൗണ്ട് നമ്പർ എനിക്ക് അയച്ചു തരോ?"

"എന്തിനാ മെറ്റു?"

"എനിക്ക് ഭൂസ്വത്തായി കുറച്ചധികം യൂറോ കിട്ടിയിട്ടുണ്ട് അതിന്ന് അണ്ണന് കുറച്ചു തരാനാണ്"

ഷണ്മുഅണ്ണന്റെ നെഞ്ചിൽ ക്രിസ്തുമസ്സും ഓണവും ഒരുമിച്ചു വന്നപോലെ സന്തോഷത്തിന്റെ കമ്പിത്തിരി കത്തി,
കേൾക്കേണ്ട താമസം ഷണ്മുഅണ്ണൻ അക്കൗണ്ട് നമ്പർ അപ്പോൾ തന്നെ അയച്ചു

രണ്ട് ദിവസം മെറ്റി ഓൺലൈനിൽ വന്നില്ല

 ആ  ദിവസങ്ങളിലൊക്കെ ഷണ്മുഅണ്ണൻ യൂറോ വന്നോന്നു അറിയാൻ ബാങ്കിൽ പോയി നോക്കി
അതു വന്നില്ല
മൂന്നാം ദിവസം മെറ്റിൽഡ വന്നു ഓൺലൈനിൽ 

"അണ്ണാ?"

"എവിടെ ആയിരുന്നു മെറ്റി നീ?

"അണ്ണന് യൂറോ അയക്കാൻ ഉള്ള ബാങ്കിലെ കാര്യങ്ങൾക്ക് പോയതായിരുന്നു അണ്ണാ ഞാൻ"

"എന്നിട്ട് അയച്ചോ?"

ഇപ്പോൾ അണ്ണന് ഒരു ഓ. ട്ടി.പി.നമ്പർ വരും അതൊന്നു എനിക്കയച്ചു താ അണ്ണാ"

"ഓക്കേ"
 എന്ന് പറഞ്ഞു തീരും മുൻപേ ഓ .ട്ടി.പി.നമ്പർ വന്നു അതപ്പോൾ തന്നെ ഷണ്മുഅണ്ണൻ മെറ്റിക്കു അയച്ചു

അതോടെ ഓൺലൈനിൽ നിന്ന് മെറ്റി പോയി

പിന്നെ രണ്ട് ദിവസം അവളെ ഓൺലൈനിൽ  കണ്ടില്ല

യൂറോ ബാങ്കിൽ വന്നോന്നു എ ട്ടി എമ്മിൽ ക്യു നിന്ന് ചെക്ക് ചെയ്തു നിരാശയായിരുന്നു ഫലം
ഒരാഴ്ച കഴിഞ്ഞാണ് പിന്നെ മെറ്റിൽഡ വന്നത്

"അണ്ണാ?"

"നീ എവിടെ ആയിരുന്നു?
യൂറോ അയക്കാനുള്ള ഓട്ടത്തിലായിരുന്നാ? "

"അണ്ണാ അണ്ണന്റെ ബാങ്കിൽ ബാലൻസ് ഒന്നുമില്ലേ..?"

അവളുടെ മെസേജിൽ ഇത്തിരി ദേഷ്യം ഉള്ള പോലെ തോന്നി ഷണ്മുഅണ്ണന്

"എനിക്ക് വല്ല പണിയുണ്ടെങ്കിൽ അല്ലേ മെറ്റു മോളെ ബാങ്കിലിടാൻ പൈസയുണ്ടാവു..
എന്റെ മെറ്റു യൂറോ ഇടാണെങ്കിൽ ബാലൻസ് ഉണ്ടായേനെ.."

"ഒരു 500എങ്കിലും ബാലൻസ് വെച്ചൂടായിരുന്നോ.?"
അവളിൽ ദേഷ്യം കൂടി

"എന്റെ മെറ്റു കൊറോണ അല്ലേ ജോലി വേണ്ടേ?"

"അവിടുത്തെ ബാങ്കിൽ മിനിമം ബാലൻസ് വേണം എന്നില്ലേ?"

അറിയില്ല മെറ്റു, യൂറോ വന്നോന്നു അനേഷിക്കാൻ പോയപ്പോൾ ബാങ്കിലെ ആളു പറഞ്ഞു മിനിമം ബാലൻസില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ആകുന്ന്.."

പച്ച ലൈറ്റ് കെട്ടത് ദേഷ്യത്തോടെ ആണെന്ന് എനിക്ക് തോന്നി 

പിന്നെ കുറെ നാൾ കഴിഞ്ഞാണ് മെറ്റിൽഡ ഓൺലൈനിൽ വന്നത്

"ഹായ്"

"ഹായ്"

"എന്നോട് ദേഷ്യം ഉണ്ടോ?"

"ഇല്ല,പക്ഷെ ബാങ്കിലേക്ക്  നടന്നു നടന്നു കാലിലെ ചെരുപ്പ് തേഞ്ഞു"

"എന്തിനു?

"യൂറോ വന്നോന്ന് അറിയാൻ, ഒരു ദിവസം മാനേജർ തെറി വിളിച്ചു, അതിൽ പിന്നെ പോയില്ല"

"ഓഹ് സോറി ഡാർലിംഗ്, കോവിഡ് കഴിഞ്ഞേ ഇനി യൂറോ ട്രാൻസ്ഫർ ചെയ്യാൻ പറ്റു"

പിന്നെയും മൂന്നു ദിവസം കഴിഞ്ഞാണ് മെറ്റിൽഡ പച്ചലൈറ്റും തെളിച്ചു കൊണ്ട് ഓൺലൈനിൽ വന്നത്

"അണ്ണാ എനിക്ക് അണ്ണനെ ഒന്ന് കാണാൻ കൊതി!"

"അതിനെന്താ മെറ്റി കൊച്ചേ"

"വീഡിയോ കാൾ ചെയ്യട്ടെ അണ്ണാ?"

"ചെയ്തോളു"

നല്ല പൂച്ച കണ്ണുമായി വെളുത്തു നൂർന്ന മുഖവുമായി മെറ്റിൽഡ അപ്പുറത്ത് വീഡിയോ കാളിൽ വന്നു

ആ കൊച്ചിന്റെ സൗന്ദര്യം കണ്ടപ്പോഴേ ഷണ്മുഅണ്ണന്റെ ബോധം പോയി

"അണ്ണാ ഷണ്മു അണ്ണാ
എന്നെ ഇഷ്ടമായോ?"

"മുഖം കണ്ടപ്പോൾ തന്നെ..."

"ബാക്കി കൂടെ കണ്ടാലോ?"

"ഞാൻ ബോധം കെട്ടു വീഴും"

"അത്രക്ക് ഭംഗിയുണ്ടോ അണ്ണാ എനിക്ക്?"

"പിന്നെ ചുവന്ന ചാമ്പക്ക പോലെ ഇരിക്കുന്നു"

"അണ്ണന് ഫുൾ കാണണോ?"

ഫുൾ എന്ന് പറഞ്ഞാൽ"

"എന്ന് പറഞ്ഞാൽ ഫുൾ"!"
കാണിക്കാമോ

"അതിനെന്താ!"

"പക്ഷെ?"

"എന്ത് പക്ഷെ?"

"ആദ്യം അണ്ണൻ അണ്ണന്റെ കാണിക്കു"

"എന്റെയോ?"

"ആ അണ്ണാ"

"കൊച്ചേ അതൊരു കാണാൻ മാത്രം ചന്തമുള്ള ഒന്നല്ല

"എന്നാലും അണ്ണൻ കാണിക്കു"

"അധികം സംസാരിച്ചു ബോറടിപ്പിക്കണ്ടു ഷണ്മുഅണ്ണൻ കാട്ടി കൊടുത്തു,
 അപ്പോൾ തന്നെ പച്ചലൈറ്റ് കെട്ടു

തന്റേത് കണ്ടതു കൊണ്ട് വിഷമിച്ചു പോയതാണോ കൊച്ചെന്ന് ഓർത്ത് ഷണ്മു അണ്ണൻ താഴേക്കു ദയനീയമായി നോക്കി

പിന്നീട്  രണ്ടു ദിവസം കഴിഞ്ഞ് ഒരു ഉച്ചനേരത്തു ആണ് ആ പച്ചലൈറ്റ് തെളിഞ്ഞു കത്തുന്നത് കണ്ടത്

"ഹലോ മെറ്റു?"

"സോറി ആം നോട്ട് മെറ്റിൽഡ  ഐ ആം ലിമറോസ്,"

ഭയാനകമായ ആ പുരുഷ ശബ്ദം കെട്ടു ഷണ്മു അണ്ണൻ ഞെട്ടി

"നിങ്ങൾ മെറ്റിൽഡക്ക് അയച്ച നിങ്ങളുടെ തുണിയില്ലാത്ത വീഡിയോ ഞാൻ  ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്യുവാൻ പോകുന്നു"

ലിമയുടെ ശബ്ദത്തിലെ ഭീഷണി അണ്ണന് മനസിലായി

"എന്തിനു?"

"നിങ്ങളുടെ ഫാമിലിക്കും കൂട്ടുകാർക്കും ഞാനിത് ടാഗ് ചെയ്യും"

"വെറുതെ എന്തിനാ ലിമ എംബി തീർക്കുന്നെ?"

"അത് ചെയ്യാതിരിക്കണമെങ്കിൽ ഞാൻ അയക്കുന്ന അകൗണ്ടിൽ ഒരു ലക്ഷം രൂപ ഇടണം"

"ഞാനോ?"

"നിങ്ങളുടെ തുണിയില്ലാത്ത പടം നിങ്ങളുടെ ഫേസ്ബുക്കിൽ ഇടാതിരിക്കണമെങ്കിൽ നിങ്ങൾ തന്നെ അല്ലേ ക്യാഷ് തരേണ്ടത്?
നാളെ ഉച്ചയാകുമ്പോഴേക്കും ക്യാഷ് അകൗണ്ടിൽ വന്നില്ലെങ്കിൽ ഫെയ്സ്‌ബുക്കിൽ തുണിയില്ലാത്ത വീഡിയോ വൈറലാകും.."

ഷണ്മുഅണ്ണൻ എന്തെങ്കിലും മറുത്തു പറയുമുന്പേ തന്നെ പച്ചലൈറ്റ് ഓഫായി 

"Mr ഷണ്മുഖൻ താങ്കൾ ഇത് വരെ അകൗണ്ടിൽ ക്യാഷ് ഇട്ടില്ല?"

പിറ്റേന്ന് ഉച്ചക്ക് ഓൺലൈനിൽ വന്നപ്പോൾ തന്നെ അയാൾ അതാണ് ചോദിച്ചത്

"അതിനു ഒരു ലക്ഷം ഒക്കെ എന്റെ കയ്യിൽ വേണ്ടേ?"

എന്നാൽ  ഒരു 50000 ഉണ്ടാകോ? "

"ഇല്ല!"

"25000?"

"എന്റേലെവിടുന്നാ കോവിഡ് കാരണം പണിയും തൊഴിലും ഉണ്ടായിട്ട് എത്ര നാളായി?"

"പതിനായിരം എങ്കിലും ഒപ്പിക്കാൻ പറ്റോ ഇല്ലെങ്കിൽ വീഡിയോ..."

"എന്നെ കൊണ്ട് പറ്റില്ല"

"ഫ്രണ്ട്സിന്റെന്നോ ഫാമിലിയോടൊ കടം ചോദിക്ക്?"

"എനിക്ക് ഒറ്റ ഒരുത്തൻ പോലും ചില്ലികാശ് കടം തരില്ല"

"അതെന്താ?

"ഇന്നെത്തെ വരെ കാശു വാങ്ങിയ ഒരാൾക്കും ഒന്നും ഞാൻ തിരിച്ചു കൊടുത്തിട്ടില്ല"

"ഒരു രണ്ടായിരം എങ്കിലും ഒപ്പിക്കാൻ നോക്ക്"

"പറ്റില്ല ലിമു"

"എന്നാൽ വീഡിയോ ഇപ്പോൾ ഇടും"

"ഇട്ടോളൂ, തുണിയില്ലാത്ത എന്റെ വീഡിയോ കണ്ടത് കൊണ്ട് എനിക്കു ഒന്നും നഷ്ടപ്പെടാൻ ഇല്ല, വീഡിയോ ഇടുമ്പോൾ ലിമുവിന്റ അകൗണ്ട് നമ്പർ കൂടെ വെച്ചോ, വീഡിയോ കണ്ടു ആരെങ്കിലും ക്യാഷ് അയച്ചു താരാണെങ്കിൽ പകുതി എനിക്ക് തരണം"

"പോടാ......%*%₹#@%**"
അറഞ്ചം പുറഞ്ചം തെറി വിളിച്ചു പച്ച ലൈറ്റ് ഓഫായി

രണ്ടാം ദിവസമായിട്ടും വീഡിയോ ഫെയിസ്ബുക്കിൽ വന്നില്ല

മൂന്നാമത്തെ ദിവസം പച്ചലൈറ്റ് കത്തി

ലിമ ആണെന്ന് കരുതി മൈൻഡ് ചെയ്തില്ല

"അണ്ണാ?"

ലിമ അല്ല 
മീറ്റിൽഡയാണ്

"അണ്ണാ അണ്ണൻ ഇത്രയും ദാരിദ്രവാസിയായിരുന്നോ?"

"എന്താ?"

"അണ്ണന് ആ വീഡിയോ ഇടാതിരിക്കാൻ ഒരു അഞ്ഞൂറ് രൂപീയെങ്കിലും ഇടയിരുന്നു"

"ഓ അതിന്റെ ആവശ്യമില്ല"

"അണ്ണന് ആവശ്യമില്ല, എനിക്ക് ടാർജറ്റ് തികച്ചില്ലെങ്കിൽ കമ്പനിന്നു എന്റെ ജോലി പോകും"

"കമ്പനിയൊ?ടാർജറ്റോ?"

"അതെ അണ്ണാ ഇതൊരു ഓൺലൈൻ തട്ടിപ്പ് നടത്തുന്ന കമ്പനിയാ, ഞങ്ങളെ പോലുള്ള ഗേൾസ് ജോലിക്കാരാ, ഒരു മാസം ഇത്ര പേരെ പറ്റിച്ചു, ഇത്ര രൂപ തികക്കണം എന്ന് നിർബന്ധമുണ്ട്, ഇല്ലെങ്കിൽ ജോലി പോകും, ഈ ജോലി പോയാൽ... വീട്ടിലെ അവസ്ഥ മോശമാണ്"

മെറ്റിൽഡ കരഞ്ഞു കൊണ്ടാണ് അത് പറഞ്ഞത്

"അത് കൊച്ചു നേരത്തെ പറയേണ്ടേ, പക്ഷെ പറഞ്ഞിട്ടും കാര്യമില്ല, നയാപൈസ കയ്യിൽ ഇല്ല,
കുട്ടിക്ക് അറിയോ കെട്ടു പ്രായം കഴിഞ്ഞ് നിൽക്കുന്ന നാല് സഹോദരിമാർ, തളർവാതം വന്നു കിടക്കുന്ന അച്ഛൻ, ഭ്രാന്തുള്ള അമ്മ, അവർക്ക് ഏക ആശ്രയമാണ് ഒരു പണിക്കും പോകാത്ത ഞാൻ..ഒരു അഞ്ഞൂറ് രൂപ പോലും തരാൻ എന്നെകൊണ്ട് കഴിവില്ല.."
അത് പറഞ്ഞു ഷണ്മുഅണ്ണൻ കരഞ്ഞു

അന്തം വിട്ട് കുന്തം വിഴുങ്ങിയമട്ടിൽ മെറ്റിൽഡ ഇത് കേട്ട് ഞെട്ടി

ഉക്രൈൻ പാസഞ്ചർ ഷണ്മുഖൻ എത്രയും പെട്ടെന്ന് റിപ്പോർട്ട്‌ ചെയ്യുക

തിരുവനന്തപുരം എയർപോർട്ടിൽ തന്റെ പേര് വിളിക്കുന്നത് കേട്ട് ഷണ്മുഅണ്ണൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റു
 "ഷണ്മുഖൻ സാർ അല്ലേ?സാറെ ബോഡി പാസ് എടുത്തു ഉറങ്ങുകയായിരുന്നോ?"
ഫ്ലൈറ്റ് വിടറായി ഗ്രൗണ്ട് സ്റ്റാഫ് അടുത്ത് വന്നു പറഞ്ഞു 

ഷണ്മുഅണ്ണൻ ചാടി എഴുന്നേറ്റു, ഇൻ ചെയ്ത ഷർട്ട്‌ ഒന്ന് കൂടെ റെഡിയാക്കി 
തന്റെ കഷ്ടപ്പാടും സങ്കടവും പങ്കു വെച്ചു അവസാനം ശരിയായ പ്രണയത്തിലായ മെറ്റിൽഡയേ കാണാൻ  ഷണ്മുഅണ്ണൻ ഉക്രൈനിലേക്ക് പുറപ്പെടുന്ന വിമാനത്തിന്റെസീറ്റിലേക്കമാർന്നിരുന്നു

No comments:

Powered by Blogger.