" തനിമ " മെഗാ തിരുവാതിരക്കളി " ഓർമ്മയാകുമോ !

തനിമ 

🔳.  ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് ൽ ഇടം നേടിയ - " തനിമ മെഗാ തിരുവാതിരക്കളി - 5️⃣2️⃣2️⃣1️⃣ "


📡.   2005 ൽ ആരംഭം കുറിച്ച "ഇരിഞ്ഞാലക്കുട - തനിമ സംസ്ക്കാരികോത്സവം" - ലിംകാ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് ൽ സ്ഥാനം പിടിച്ചതിനെ തുടർന്ന്‌ - അടുത്ത റെക്കോർഡ്‌ ഭേദിക്കുക എന്ന ലക്ഷ്യത്തിൽ 2015  ഫെബ്രുവരി 02 ആം തിയ്യതി വൈകിട്ട്  5 മണിക്ക് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ വെച്ച്  5️⃣2️⃣2️⃣1️⃣  മങ്കമാരെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ തിരുവാതിരക്കളി സംഘടിപ്പിക്കുകയുണ്ടായി.  

അന്നത്തെ എം എൽ എ യും മുൻ ചീഫ് വിപ്പുമായിരുന്ന അഡ്വ. തോമസ് ഉണ്ണിയാടന്റെ ശ്രമബലമായി നടത്തിയ ഈ ഉദ്യമം 100 ൽ പരം നൃത്ത അധ്യാപകരുടെ ശിക്ഷണത്തിൽ ഒരു മാസത്തോളം വിവിധ സ്ഥലങ്ങളിൽവെച്ചു പരിശീലിപ്പിക്കുകയും  ജിത ബിനോയ് യുടെ ആശയത്തെ അവലംബിച്ചു ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ്  അധികാരികളുടെ സമ്മതം മുൻകൂട്ടി വാങി, UK യിൽ നിന്നും അധികാരികൾ നേരിട്ടെത്തുകയും - അവർ മുൻകൂട്ടി നൽകിയിരുന്ന പൂർണ്ണ നിർദ്ദേശങ്ങൾ അനുസരിച്ചും  ഗിന്നസ്ന്റെ ലൈവ് ഷോകളുടെ  നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുമാണ്  "തനിമ മെഗാ തിരുവാതിരക്കളി" ഇവരുടെ മുൻപിൽ അവതരിപ്പിക്കുകയുണ്ടായത്. 

സ്റ്റേഡിയത്തിൽ പ്രത്യേകം തെയ്യാറാക്കിയ 8 ഗേറ്റിലൂടെ 3 അധുനിക സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച്  എണ്ണം തിട്ടപ്പെടുത്തുകയും  പങ്കെടുക്കുന്ന ഓരോ കലാകാരികളുടെയും മുൻകൂട്ടി രജിസ്റ്റർ ചെയ്ത പേരും വിവരങ്ങളും ഒത്തു നോക്കി  അത് അധികാരികളെ ബോധ്യപ്പെടുത്തി - 34 മിനിറ്റിനുള്ളിൽ കൃത്യമായ ക്രമീകരണങ്ങളോടെ - കോടി നിറത്തിലുള്ള സെറ്റ് മുണ്ടും പച്ച ബ്ലൗസും ധരിച്ച  ഈ  5221 പെരെയും  അവർക്കു അടയാളപ്പെടുത്തിയ റൗണ്ടിൽ ക്രമം പാലിച്ചു കൊണ്ട് നിശ്ചിത വരികളിലേക്കെത്തിക്കുകയും "23 മിനിറ്റു ദൈർഘ്യമുള്ള തിരുവാതിര ലൈവ് ആയി" അവതരിപ്പിച്ചതിനു ശേഷം 14 മിനിറ്റിനകം ഈ ഗ്രൗണ്ട്  പൂർണമായും കലാകാരികൾ ഒഴിവാകുകകയും ചെയ്തു.  7 വയസ്സുമുതൽ 70 വയസ്സുവരെയുള്ള കലാകാരികൾ ഉൾപ്പെട്ടതായിരുന്നു ഈ കലാസന്ധ്യ . 

ഈ മെഗാ തിരുവാതിരക്കളിയെ പ്രായോഗികമാക്കി തീർക്കുവാനുള്ള രൂപരേഖ തെയ്യാറാക്കി സാങ്കേതിക വശങ്ങൾ ഉൾപ്പടെ സജ്ജീകരിച്ചു 350 ൽ പരം വളണ്ടിയർമാരെയും കൂടാതെ വിവിധ മേഖലയിലേക്ക് ചുമതലപ്പെടുത്തിയ സഹായികളെയും നിയന്ത്രിച്ചു ഇവന്റ് സംവിധാനം ചെയ്തത് ഇടവേള ബാബു ആയിരുന്നു  ...  ഒറ്റ വട്ടത്തിൽ 5221 പേരേ ഉൾപ്പെടുത്തിയ ഈ തിരുവാതിരക്കു ശേഷം ഇന്നും ലോകത്തു മറ്റൊരിടത്തും  അന്നു രേഖപ്പെടുത്തിയ റെക്കോർഡ്‌ തിരുത്തിക്കുറിച്ചിട്ടില്ല  💥


No comments:

Powered by Blogger.