ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടിയിൽ റിലീസ് ചെയ്യും.
മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു.
മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.
മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ : പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഓൺപ്രൊ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് അണിയറ പ്രവർത്തകർ.
Trailer Link:-
Subscribe to:
Post Comments
(
Atom
)

No comments: