വിജയ് സേതുപതി - വെട്രിമാരൻ ചിത്രം " വിടുതലൈ " .

വിജയ് സേതുപതി ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റായി വ്യത്യസ്ത ഗറ്റപ്പിൽ എത്തുന്ന ചിത്രമാണ് വിടുതലൈ .ഓസ്ക്കാർ അവാർഡ് ജേതാവും, തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ വെട്രിമാരൻ, അസുരൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടുതലൈ .ഭവാനിശ്രീ ആണ് ചിത്രത്തിലെ നായിക.കോ, വിണ്ണെയ് താണ്ടി വരുവാ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആർ.എസ് ഇൻഫോടെയ്മെൻ്റിനു വേണ്ടി എൽറെഡ് കുമാറും, വെട്രിമാരനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിൽ കലാ ഫിലിംസിനുവേണ്ടി കലാധരൻ കെ.കെ അവതരിപ്പിക്കുന്നു.

സത്യമംഗലം വനത്തിൽ പൂർണ്ണമായും ചിത്രീകരിച്ച ചിത്രമാണ് വിടുതലൈ .മാവോയിസ്റ്റ് തീവ്രവാദികൾ വിഹരിക്കുന്ന വനത്തിൽ അവരെ
വേട്ടയാടാനായി വൻ പോലീസ് സൈന്യവും എത്തി. ഇതിനിടയിലാണ്, നാട്ടിൽ  നിന്ന് ഒരു കോളേജ് പ്രൊഫസർ [വിജയ് സേതുപതി ] വനത്തിലെത്തിയത്. ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റും, വിപ്ലവകാരിയുമായിരുന്ന പ്രൊഫസറിൻ്റെ വനത്തിലേക്കുള്ള വരവിൻ്റെ ഉദ്ദേശമെന്തായിരുന്നു! വെട്രിമാരൻ്റ വ്യത്യസ്ത ചിത്രമാണ് വിടുതലൈ .

പ്രസാദ് സ്റ്റുഡിയോയിൽ നിന്ന് ,സ്വന്തം സ്റ്റുഡിയോയിലേക്ക് മാറിയ ശേഷം ഇളയരാജ ആദ്യമായി സംഗീതം നിർവ്വഹിച്ചത് വിടുതലൈ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് .ഇപ്പോൾ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റ്കളായി മാറിയിരിക്കുകയാണ്.തമിഴിലെ പ്രമുഖ നോവലിസ്റ്റ് ജയമോഹനൻ എഴുതിയ നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമാണ് വിടുതലൈ .തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ചിത്രീകരിച്ച ഈ ചിത്രം കേരളത്തിൽ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യും

ആർ.എസ്.ഇൻഫോടെയ്മെൻ്റിനു വേണ്ടി എൽറെഡ് കുമാറും, വെട്രിമാരനും ചേർന്ന് നിർമ്മിച്ച വിടുതലൈ വെട്രിമാരൻ സംവിധാനം ചെയ്യുന്നു.സംഗീതം - ഇളയരാജ, ക്യാമറ - ആർ.വേൽരാജ്, വിതരണം - കലാ ഫിലിംസ്.

വിജയ് സേതുപതി, സൂരി,ഗൗതം വാസുദേവമേനോൻ.ഭവാനിശ്രീ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

അയ്മനം സാജൻ.
( പി.ആർ. ഓ )  
                                                                    

No comments:

Powered by Blogger.