പ്രൊഫ. കെ.വി. തമ്പിമാഷ് സാംസ്കാരിക രംഗത്തെ അതുല്യ പ്രതിഭ.

പത്തനംതിട്ട :  കവിയും അദ്ധ്യാപകനും നടനുമായിരുന്ന  പ്രൊഫ. കെ.വി.തമ്പിയെ അനുസ്മരിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ സൂം മീറ്റിംഗ് സംഘടിപ്പിച്ചു. 

സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി ചലച്ചിത്ര സാഹിത്യ, മാദ്ധ്യമ മേഖലയിലെ നിരവധി പേർ എട്ടാം വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി നടന്ന സൂം മീറ്റിംഗിൽ സംസാരിച്ചു.

ബ്ലെസി.
( സംവിധായകൻ) 
..............................................

പ്രതിഭാ  ശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെ പ്പോലെയുള്ളവർ അതിന് ഉദാഹരണമാണെന്നും ചലച്ചിത്ര സംവിധായകൻ ബ്ലെസി പറഞ്ഞു. 


ഭരത് അവാർഡ് ജേതാവ് സംവിധായകൻ കവിയൂർ ശിവപ്രസാദ് .
..............................................

കലയെയും, സാഹിത്യത്തെയും ജീവന് തുല്യം സ്നേഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മാറ്റങ്ങൾക്ക് വേണ്ടി അദ്ദേഹം ശബ്ദിച്ചിരുന്നു .

എം.എ. നിഷാദ് .
(സംവിധായകൻ) 
..............................................

തമ്പി മാഷിനെ പോലെയുള്ള നിരവധി പേർ നമുക്ക് ചുറ്റും ഉണ്ടെന്നും അവരെ ഇത്തരം കൂട്ടായ്മകളിലൂടെയാണ് പൊതുസമൂഹം ഇപ്പോൾ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൻ താമരക്കുളം .
( സംവിധായകൻ ) 
..............................................

പ്രണയകവിതകൾക്ക് ജീവൻ നൽകുന്ന രീതിയാണ് അദ്ദേഹത്തിന്റെത് എന്ന് കണ്ണൻ താമരക്കുളം പറഞ്ഞു. സമസ്ത മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു .

കൈലാഷ് .
( നടൻ ) 
..............................................

യുവതലമുറയ്ക്ക് പ്രചോദനമാണ്  അദ്ദേഹത്തിന്റെ കലാ പ്രവർത്തനമെന്ന് യുവനടൻ കൈലാഷ് പറഞ്ഞു. മാഷ്  കലയുടെ തമ്പുരാനാണ് .

ഏ. ഗോകുലേന്ദ്രൻ .
( കേരള ബുക്ക്മാർക്ക് സെക്രട്ടറി ) 
..............................................

തമ്പി മാഷിനെ ഉയർത്തി കാണിക്കാൻ പത്തനംതിട്ടയ്ക്ക് കഴിഞ്ഞിട്ടില്ല. അതിന് പരിഹാരം കാണാൻ   ഈ കൂട്ടായ്മയ്ക്ക് കഴിയണം. അദ്ദേഹത്തിന്റെ ആശയങ്ങൾ എന്നും പാവപ്പെട്ടവനോടൊപ്പം ആയിരുന്നു. 

ഡോ. അനു പടിയറ . 
( കാതോലിക്കേറ്റ് കോളേജ് മലയാളം വകുപ്പ് മേധാവി )
.............................................

വിദ്യാർത്ഥി സമൂഹത്തിന് എന്നും മാതൃകയായിരുന്നു . കലാപ്രവർത്തനങ്ങളിൽ മാതൃക. മലയാള ഭാഷയെ പ്രണയിച്ച അദ്ധ്യാപകനായിരുന്നു തമ്പി മാഷ്. വിദ്യാർത്ഥികളുമായുള്ള സൗഹൃദം ശ്രദ്ധേയമാണ്. തമ്പി മാഷിന് തുല്യം തമ്പി മാഷ് മാത്രം. 

സാം ചെമ്പകത്തിൽ .
( കേരള കൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ്) 
..............................................

സൗഹ്യദങ്ങളുടെ തോഴൻ. പത്ര, ദൃശ്യമാദ്ധ്യമങ്ങളുടെ കൂടെപിറപ്പ് .ഇംഗ്ലീഷ് ഭാഷയിലെ പരിചയം എടുത്ത് പറയാം. കവിതകളിൽ പ്രണയം നിറഞ്ഞ് നിന്നിരുന്നു. ഒരു പിതാവിനെ പോലെയായിരുന്നു ഇടപെടിലുകൾ.അത്  എന്നും മനസിൽ സൂക്ഷിക്കും. 

പി. സജീവ് .
( സന്തത സഹചാരി) 
..............................................
മഹാഗുരുവാണ് തമ്പി മാഷ് .എന്നോട് എപ്പോഴും നല്ല സ്നേഹമായിരുന്നു. സ്നേഹത്തിന്റെ പേരാണ് തമ്പി മാഷ്. 
 
സുനിൽ മാമ്മൻ കൊട്ടുപള്ളിൽ.
( പത്രപ്രവർത്തകൻ ) 
..............................................

പത്തനംതിട്ടയുടെ സ്വന്തം മണിമുത്ത്. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന തമ്പി മാഷ്.  കലയ്ക്കും സാഹിത്യത്തിനും വേണ്ടി മാറ്റിവെയ്ക്കപ്പെട്ട ജീവിതമായിരുന്നു തമ്പി മാഷിന്റേത്.  
...........

തമ്പി മാഷിന് ഏറ്റവും ഇഷ്ടപ്പെട്ട  "കന്മദ"ത്തിലെ മൂവന്തി താഴ് വരയിൽ ..... എന്ന ഗാനം യുവഗായിക പാർവ്വതി ജഗീഷ്  ആലപിച്ചുകൊണ്ടാണ് അനുസ്മരണത്തിന് തുടക്കമായത്. 

കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് സബ്ബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ ആമുഖ അനുസ്മരണം നടത്തി. 

ഉണ്ണികൃഷ്ണൻ പൂഴിക്കാട്, പ്രീത് ചന്ദനപ്പള്ളി, ജ്യോഷ്വാ മാത്യൂ ,ജോജു ജോർജ്ജ്  തോമസ്  തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

പ്രൊഫ. കെ.വി.തമ്പി മാഷിന്റെ എട്ടാം വാർഷിക അനുസ്മരണ യോഗത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു.  
..............................................
saleem p.chacko.
cpk desk. 

No comments:

Powered by Blogger.