നന്ദകുമാറിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ : ബാദുഷ എൻ. എം.

പതിവുപോലെ ഇന്നും ആഹാരവിതരണത്തിനായി ഞാനും സുഹൃത്തുക്കളും ഇറങ്ങി. എംജി റോഡിലായിരുന്നു ഇന്നത്തെ ഭക്ഷണ വിതരണം. ഭക്ഷണം ഓരോരുത്തര്‍ക്കായി കൊടുത്തുകൊണ്ടിരിക്കേ നീണ്ട ക്യൂവില്‍നിന്ന് ഒരാള്‍ എന്റെ വാഹനത്തിനടുത്തേക്കു നടന്നു വന്നു. സ്വയം പരിചയപ്പെടുത്തി. എന്റെ പേര് നന്ദകുമാര്‍. തൃശൂർ സ്വദേശിയാണ്. ലോട്ടറി ഏജന്റാണ്. ഇപ്പോൾ എറണാകുളത്താണ്. എല്ലാ ദിവസവും നിങ്ങള്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കാന്‍ ഞാന്‍ എത്താറുണ്ട്. നിങ്ങള്‍ ചെയ്യുന്നത് പുണ്യപ്രവര്‍ത്തിയാണ്. എനിക്കും സഹായിക്കണമെന്നുണ്ട്. പണമായി നല്‍കാനൊന്നുമില്ല. ഇതെന്റെ ഒരു സമ്മാനമാണ്- എന്നു പറഞ്ഞ് ഒരു ലോട്ടറി എന്റെ കൈയില്‍ തന്നു. എന്നിട്ടു പറഞ്ഞു. 

ഇത് അഞ്ചു കോടിയുടെ ലോട്ടറി ടിക്കറ്റാണ്. ഓരോ കോടി വീതം അഞ്ചുപേർക്ക് കിട്ടും.  കൊവിഡ് മൂലം നറുക്കെടുപ്പ് കഴിഞ്ഞിട്ടില്ല. ഈ ലോട്ടറി അടിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കും. ഒരു കോടി നിങ്ങൾക്ക് ലഭിക്കട്ടെ.. എന്റെ ഒരു സന്തോഷത്തിന് ഇതിരിക്കട്ടെ.. അദ്ദേഹം പറഞ്ഞു.

എത്ര നല്ല മനുഷ്യരുടെ നാടാണിത്. ഈ സ്‌നേഹവും ദയാവായ്പുമാണ് മലയാളിയെ മലയാളിയാക്കുന്നത്.
നന്ദകുമാറിന് എല്ലാ ഐശ്വര്യങ്ങളുമുണ്ടാകട്ടെ

ബാദുഷ എൻ. എം. 

No comments:

Powered by Blogger.