പ്രിയപ്പെട്ട നിത്യ മാസ്റ്റർക്ക് വിട .. അനുസ്മരണം : ഷാജി പട്ടിക്കരതെന്നിന്ത്യയിലെ അറിയപ്പെടുന്ന സംഘട്ടന സംവിധായകൻ നിത്യ മാസ്റ്റർ കോവിഡിന് കീഴടങ്ങി വിട പറഞ്ഞു ..

മാഫിയ ശശി ഉൾപ്പെടെ പ്രമുഖരുടെ ശിഷ്യനായിരുന്നു.

ഞാൻ വർക്ക് ചെയ്ത  പ്രമുഖൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഘട്ടന സംവിധായകനായി ..
ബോക്സർ നിത്യ എന്ന പേരിലായിരുന്നു തുടക്കം. 
പിന്നീട് തീപ്പൊരി നിത്യ എന്ന പേര് മാറ്റി ..

പ്രമുഖന് ശേഷം 
വലിയങ്ങാടി, ഈ അടുത്ത കാലത്ത്, നാട്ടരങ്ങ്, ലക്കി ജോക്കേഴ്സ്, ദം, ഗാന്ധിനഗറിൽ ഉണ്ണിയാർച്ച, മട്ടാഞ്ചേരി തുടങ്ങി നിരവധി സിനിമകളിൽ ഒന്നിച്ച് സഹകരിച്ചു ..

ഏറെ സ്നേഹസമ്പന്നനും കഠിനാദ്ധ്വാനിയുമായിരുന്നു ..അത്യന്തം ദു:ഖകരം ഈ വിടവാങ്ങൽ ..

ആദരാഞ്ജലികൾ ..

ഷാജി പട്ടിക്കര .

No comments:

Powered by Blogger.