ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ നടൻ പൃഥിരാജ് സുകുമാരൻ നൽകി.

ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയ  പൃഥ്വിരാജ് സുകുമാരന്  ഫെഫ്ക ജനറൽ സെക്രട്ടറി  ബി. ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു .

ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി ബൃഹത്തായ സഹായ പദ്ധതികൾ ഫെഫ്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു . 

ആശുപത്രിയിൽ അഡ്മിറ്റായ കോവിഡ് ബാധിതർക്ക്  ധന സഹായം , കോവിഡ് മെഡിക്കൽ കിറ്റ് , അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം , കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം , കോവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവിശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം , ജോലി എന്നിവയാണ് കോവിഡ് സ്വാന്തന പദ്ധതി. അപേക്ഷകൾ ഫെഫ്ക അംഗങ്ങൾ അതാത് സംഘടനാ മെയിലിലേക്കാണ് അയക്കേണ്ടത് .

No comments:

Powered by Blogger.