മലയാള സിനിമയുടെ ഭാഗമാകാൻ ഒരു പുതിയ ഓടിടി പ്ലാറ്റ്ഫോം കൂടി എത്തുന്നു" മാറ്റിനി " .

മലയാള സിനിമയുടെ ഭാഗമാകാൻ
ഒരു പുതിയ
ഒ ടി ടി പ്ലാറ്റ്ഫോം കൂടി  എത്തുന്നു  "മാറ്റിനി " 

പ്രൊജക്റ്റ്‌ ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന "മാറ്റിനി"സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒ ടി ടി  പ്ലാറ്റ്ഫോം ആണ്.

പ്രശസ്ത നടനും സംവിധായകനുമായ
പ്രിഥ്വി രാജ്  ജൂൺ 27ന്  പ്ലാറ്റ് ഫോമിന്റെ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കും.  

സിനിമക്കകത്തും പുറത്തുമുള്ള  അന്വേഷണങ്ങൾക്കും  അലച്ചിലുകൾക്കും വിരാമമിട്ടുകൊണ്ട്, കാര്യങ്ങൾ കൂടുതൽ സുഗമമാക്കുക  എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എസ്ക്ലൂസിവ് ആയ വെബ്സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തിൽ മാറ്റിനിയുടെ  പ്രവർത്തന മാതൃക. ഒപ്പം അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ സൗകര്യപൂർവം നടത്താൻ അവസരമൊരുക്കുന്നു.

സിംഗിൾ രജിസ്ട്രേഷനിലൂടെ, മാറ്റിനിയുടെ സ്വന്തം  നിർമ്മാണ പ്രോജക്റ്റുകൾ കൂടാതെ,  നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം ആപ്പ്ളിക്കൻസിന്റെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന/ഓപ്പൺ ആയിരിക്കുന്ന ഒരു ടാലന്റ് പൂൾ ആയിട്ടായിരിക്കും മാറ്റിനി പൊതുവെ പ്രവർത്തിക്കുക. ഒപ്പം താല്പര്യമുള്ള ആർക്കും  വ്യത്യസ്തമാർന്ന  ലോക്കേഷനുകൾ,  ബിൽഡിങ്ങുകൾ, വീടുകൾ,  സ്ഥാപനങ്ങൾ,  എക്യുപ്മെന്റുകൾ, ട്രെയിൻഡ്  പെറ്റ്സ്,  വാഹനങ്ങൾ, ആന്റിക് പീസുകൾ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും മാറ്റിനിയിൽ  രജിസ്റ്റർ ചെയ്ത് റെന്റിന് നൽകി   മികച്ച  വരുമാനവും  നേടാം. 

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ  പ്രൊജക്റ്റ്‌ ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യു, പി ആർ ഒ  മഞ്ജു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.

No comments:

Powered by Blogger.