" പശുപതി എന്ന നടൻ (താരം ) മനുഷ്യൻ : എം.എ. നിഷാദ്.

''പശുപതി എന്ന നടൻ (താരം)..മനുഷ്യൻ''

''To be a good actor,you have to feel life 
and observe life ''--Lane Garrison

ലേൻ എഡ്വേർഡ് ഗാരിസൺ എന്ന ഹോളിവുഡ്,നടന്റ്റെ വാക്കുകളാണിത്...
ഓസ്ക്കാർ അവാർഡ് ജേതാവൊന്നുമല്ല
ലേൻ ഗാരിസൺ,പക്ഷെ അദ്ദേഹത്തിന്റ്റെ
വാക്കുകൾ പ്രസക്തമാണ്...

നിങ്ങൾക്ക്,ഒരു നല്ല നടനാകണമെങ്കിൽ,
ജീവിതം അനുഭവിക്കുകയും,
നിരീക്ഷിക്കുകയും വേണം..
അങ്ങനെ ഒരു നടനെ പറ്റിയാണ് ഞാൻ
എഴുതുന്നത്...അത് മറ്റാരുമല്ല,പശുപതി 
എന്ന നടനാണ്...പശുപതിക്ക് നല്ലൊരു
താരമെന്ന പട്ടത്തേക്കാളും,നല്ലൊരു
മനുഷ്യനെന്ന മേൽവിലാസം ആണ് കൂടുതൽ
ചേരുക...
താരമൂല്ല്യത്തേക്കാളും,നടന വൈഭവത്തിന്
പ്രാധാന്യം കൊടുക്കുന്ന എന്നെ പോലെയുളള
സംവിധായകർക്ക് പശുപതിയേ പോലുളള
അഭിനേതാക്കൾ എന്നും ഒരു പ്രചോദനമാണ്.

കൂത്തു പട്ടരൈ എന്ന തമിഴ് നാട്യ കളരിയിൽ
നിന്നാണ് പശുപതി എന്ന നടൻ സ്ഫുടം ചെയ്തത്..അദ്ദേഹത്തെ സിനിമയിലേക്ക്
ആനയിച്ചത് നാസർ എന്ന പ്രഗദ്ഭനും..
കമൽഹാസന്റ്റെ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത മരുതുനായകം എന്ന ചിത്രത്തിലൂടെയാണ്,പശുപതിയുടെ അരങ്ങേറ്റം ...
പിന്നീട്,വീരുപാണ്ടി ,സുളളൻ,ഈ,തിരുപ്പാച്ചി
കുസേലൻ,തുടങ്ങിയ ചിത്രങ്ങളിലൂടെ,
തമിഴ് സിനിമാ പ്രേക്ഷകരുടെ മനസ്സിൽ
സ്ഥിര പ്രതിഷ്ഠ നേടി...

ഞാൻ പശുപതിയേ ശ്രദ്ധിക്കുന്നത് ''വെയിൽ'
എന്ന ചിത്രത്തിലെ പ്രകടനം കൊണ്ടാണ്
ഏതൊരു അഭിനയ മോഹിയായ വ്യക്തിയും
കണ്ടിരിക്കേണ്ട സിനിമ..
ചെന്നൈയിലെ,ഒരു വിരസമായ സായാഹ്നത്തിൽ,വടപളനി AVM തീയറ്ററിലാണ്,ഞാൻ വെയിൽ കാണുന്നത്
സിനിമയും,അതിലെ പ്രധാന കഥാപാത്രമായ
മുരുകേശനെ അവതരിപ്പിച്ച നടനും എന്റ്റെ
മനസ്സിലെ തീരാത്ത നോവായി മാറി..
ഒരു നടൻ എങ്ങനെ,ഒരു പ്രേക്ഷകനെ
സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കിയ 
നിമിഷങ്ങൾ..വസന്ത ബാലനായിരുന്നു
സംവിധായകൻ...

എന്റ്റെ ഏറ്റവും പ്രിയപ്പെട്ട ''വൈരം'' എന്ന
ചിത്രത്തിൽ നായകനായ ശിവരാജനെ
അവതരിപ്പിക്കാൻ പശുപതിയെ തിരഞ്ഞെടുക്കാൻ,രണ്ടാമതൊന്ന് ചിന്തിക്കാത്തതിന്റ്റെ കാരണവും മറ്റൊന്നല്ല.
എന്റ്റെ മൂന്ന് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് ..വൈരം കൂടാതെ ,
No66 മധുരബസ്സ് ,കിണർ എന്നിവയാണ്
ആ ചിത്രങ്ങൾ..പലരും എന്നോട് ചോദിക്കാറുണ്ട്,എന്തിനാണ് പശുപതിയേ
എല്ലാ ചിത്രത്തിലും കാസ്റ്റ് ചെയ്യുന്നതെന്ന്?
എനിക്ക് അവരോടൊക്ക് പറയാനുളള മറുപടി,വളരെ സിമ്പിൾ ആണ്...ഒന്നാമത്
എന്റ്റെ എല്ലാ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടില്ല...ഞാൻ സംവിധാനം ചെയ്ത
ഒമ്പത് ചിത്രങ്ങളിൽ,മൂന്നെണ്ണത്തിൽ മാത്രമേ
അദ്ദേഹം സഹകരിച്ചിട്ടുളളു...പിന്നെ,ഒരു
സംവിധായകന് ഏറ്റവും comfortable
ആയിട്ടുളള നടൻ..താര ജാഡകളില്ല..
പരിമിതികളും,പരിധികളുമറിയാവുന്ന മനുഷ്യൻ...
ഒരു കഥാപാത്രത്തെ ഉൾക്കൊളളാനുളള
Dedication അഥവാ സമർപ്പണം...
ഇതൊക്കെയാണ്,പശുപതിയെ വ്യത്യസ്തനാക്കുന്നത്...എന്റ്റെ രചനകളിൽ
കഥാപാത്രത്തിന്,പശുപതിയുടെ രൂപം തെളിയുന്നതും അതുകൊണ്ടാണ്...

പുതിയ സിനിമ എഴുതുന്ന തിരക്കിലാണ്..
അതിൽ ഏതെങ്കിലും കഥാപാത്രത്തിന്
പശുപതിയുടെ ഛായ വരുമോ എന്ന് എനിക്ക്
ഇപ്പോൾ പറയാൻ കഴിയില്ല...അങ്ങനെ വന്നാൽ,ആ കഥാപാത്രത്തിന് ജീവൻ നൽകുന്നത്,പശുപതി എന്ന നടനായിരിക്കും..

ഞങ്ങൾ തമ്മിലുളള സഹോദര തുല്ല്യമായ
സ്നേഹ ബന്ധത്തേക്കാളും,ആ കഥാപാത്രം
പശുപതിക്ക് അനുയോജ്യമാണോ എന്നാണ്
ഞാനും അദ്ദേഹവും ആലോചിക്കുക..

കാരണം,ജീവിതാനുഭവങ്ങളും,ജീവിത നിരീക്ഷണങ്ങളുമുളള ഒരു മനുഷ്യ സ്നേഹിയായ നടനാണ് പശുപതി...

എം.എ. നിഷാദ് .
( ഫേസ്ബുക്കിൽ ഏഴുതിയത് ).

No comments:

Powered by Blogger.