പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് പൂവച്ചൽ ജുമാ മസ്ജിദിൽ നടക്കും.
ആയിരത്തിൽപരം ഗാനങ്ങളും നിരവധി നാടക, ലളിതഗാനങ്ങളും ഏഴുതി യിട്ടുണ്ട്.
1972 ൽ വിജയനിർമ്മല സംവിധാനം ചെയ്ത "കവിത" എന്ന ചിത്രത്തിനായി കവിതകൾ രചിച്ചാണ് സിനിമയിലേക്ക് കടന്നത്.
കാറ്റുവിതച്ചൻ ,ചുഴി എന്നി സിനിമകളിലൂടെയാണ് തുടക്കം. " നീയെന്റെ പ്രാർത്ഥന കേട്ടു " എന്ന ക്രിസ്തീയ ഗാനം ശ്രദ്ധേയമായിരുന്നു.
താളവട്ടം, തകര ,ദശരഥം, നിറക്കൂട്ട് ,തമ്മിൽ തമ്മിൽ തുടങ്ങിയ ചിത്രങ്ങളിലെ ഗാനരചന അദ്ദേഹമാണ് നിർവ്വഹിച്ചത്.
ഭാര്യ: ആമിന. മക്കൾ: തുഷാര ,പ്രസൂന .
Subscribe to:
Post Comments
(
Atom
)

No comments: