" ഭൂമിയിലെ മാലാഖമാർ " : എം.എ. നിഷാദ് .

''ഭൂമിയിലെ മാലാഖമാർ''

May 12...World Nurses Day...

ആരാണ് മാലാഖ ?
വേദപുസ്തകങ്ങളിലും,
കഥകളിലും,
കാല്പനികതകളിലും നിറഞ്ഞ് നിൽക്കുന്ന
പേര്,അല്ലെങ്കിൽ കഥാപാത്രം..

നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ,മാലാഖയേ ?
ഞാൻ കണ്ടിട്ടുണ്ട്...ഞാൻ മാത്രമല്ല,കോവിഡ്
എന്ന മഹാമാരി നാശം വിതക്കുന്ന ഈ കെട്ട
കാലത്തും,നിപ്പയുടെയും,ചിക്കൻഗുനിയയുടേയും,ഭൂതകാലത്തും,നിത്യേന
ആശുപത്രികളിൽ,രോഗ ശമനത്തിനായി
ആശ്രയിക്കുന്ന ഏതൊരു വ്യക്തിയുംകണ്ടിട്ടുണ്ട്,
മാലാഖയെ,അല്ലെങ്കിൽ മാലാഖമാരെ...അവരാണ് നേഴ്സ്സ്.

ഭൂമിയിലെ മാലാഖമാർ...
ആതുരസേവനത്തിനായി,
സ്വജീവൻപണയപ്പെടുത്തി,വിശ്രമമില്ലാതെ ജോലിചെയ്യുന്ന നമ്മുടെ സഹോദരികളായ നഴ്സുമാരാല്ലാതെ,പിന്നെ ആരെയാണ്
നമ്മൾ മാലാഖ എന്ന് വിളിക്കേണ്ടത്...
അവർക്കും,നമ്മളേ പോലെ കുടുംബമുണ്ട്..
അവരും ജീവിതത്തിന്റ്റെ വർണ്ണങ്ങളും
സന്തോഷങ്ങളും ആഗ്രഹിക്കുന്നവരാണ്...

ആശുപത്രി വരാന്തയിൽ,വാർഡുകളിൽ,ഐസി.യൂവിൽ,
സിസ്റ്റർ എന്ന ഒറ്റ വിളിക്ക്
ഒരു വിളിപ്പാടകലെ നിന്നും ഓടിയെത്തുന്ന
നേഴ്സ്...

സമയത്ത് ഭക്ഷണം കഴിക്കാതെ,ഉറങ്ങാതെ
രാവും പകലും ,ഓരോ രോഗിയുടേയും അടുത്ത് അവർഓടിയെത്തും...
അവരെശുശ്രൂഷിക്കാൻ,അവർക്ക് സ്വാന്തനം നൽകാൻ...അവർക്ക്,ജാതിയില്ല,മതമില്ല
പാവപ്പെട്ടവനെന്നോ,പണക്കാരനെന്നോ വ്യത്യാസമില്ല...അവർക്ക് വലുത് അവരുടെ മുമ്പിലെത്തുന്ന രോഗിയുടെ ജീവൻ മാത്രം..

പലപ്പോഴും നേഴ്സ്സ് സഹോദരിമാരോട്,
നമ്മുടെ,സമൂഹത്തിലെ ചിലരുടെ,സമീപനം വളരെ വേദനയുളവാക്കുന്നതാണ്...അവർ അർഹിക്കുന്ന ബഹുമാനം നൽകിയില്ലെങ്കിലും കുറഞ്ഞ പക്ഷം നിന്ദിക്കാതിരിക്കുക...

ഈ കോവിഢ് കാലത്ത് നാം ഓരോരുത്തരും
തികഞ്ഞ ജാഗ്രത പുലർത്തുക തന്നെ വേണം...ദിനം പ്രതി രോഗ ബാധിതരുടെ
എണ്ണം കൂടി വരുന്നു...ആ ക്കൂട്ടത്തിൽ
ആരോഗ്യപ്രവർത്തകർ രോഗ ബാധിതരാകുന്നൂ എന്ന വാർത്ത,ഒട്ടും
ആശ്വാസകരമല്ല...അത് ഭയത്തോടെ
കാണേണ്ട വസ്തുതയാണ്...ആരോഗ്യ പ്രവർത്തകരിൽ രോഗം പടർന്നത് രോഗിയുമായുളള സമ്പർക്കം കൊണ്ട് മാത്രമാണ്...
നമ്മുടെ ആരോഗ്യ രംഗം,ലോകത്തിന് തന്നെ
മാതൃകയാണ്..ഈ നേട്ടം നമ്മുടെ കൊച്ച്
സംസ്ഥാനത്തിന് കൈവരിക്കാൻ കഴിഞ്ഞതിൽ,ചെറുതല്ലാത്ത പങ്ക് നമ്മുടെ
നഴ്സ് സഹോദരിമാർക്കുണ്ട്..

നമ്മുടെ കേരളത്തിൽ നിന്നാണ്,ഏറ്റവും
കൂടുതൽ നഴ്സുമാർ,പുറം രാജ്യത്ത് പോയി ജോലി ചെയ്യുന്നത്...സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ,മാറ്റി വെച്ച് കുടുംബത്തിനായി കഷ്ടപ്പെടുന്നവർ...
ഒരു മടിയും കൂടാതെ,
അവർ ജോലി ചെയ്യുന്നു..സദാ ജാഗരൂകരായി...

നമ്മൾ നമ്മുടെ സഹോദരങ്ങൾക്ക്,
അവർ അർഹിക്കുന്ന പരിഗണന
കൊടുക്കുന്നുണ്ടോ ? ഇല്ല എന്നാണുത്തരം..
ഞാനും നിങ്ങളും,അതിന് ഒരുപോലെ
ഉത്തരവാദികളാണ്...നമ്മുക്ക് ഉറക്കെ 
ശബ്ദിക്കാം അവർക്ക് വേണ്ടി...

ഇതെഴുതുമ്പോളും,കോവിഡിനോട് മല്ലിട്ട
ഞാൻ തിരുവനന്തപുരം മെഡിക്കൽ
കോളജിലെ ഐ സു വിൽ കിടന്ന നാളുകൾ
ഓർക്കുകയാണ്...
ഓരോ ബുദ്ധിമുട്ടുകളിലും,സിസ്റ്റർ എന്ന്ഞാൻ നീട്ടി വിളിക്കുമ്പോൾ എന്റെ 
അടുത്ത് ഓടിയെത്തുന്ന നേഴ്സ് സഹോദരി
അതൊരുപ്രത്യാശയാണ്..
ആശ്വാസമാണ്
പ്രതീക്ഷയാണ്‌...
അവരാണ് എന്റെ  മാലാഖ...

ഈ നേഴ്സ് ദിനത്തിൽ,
ലോകമെമ്പാടുമുളള 
സഹോദരിമാർക്ക് എന്റെ  ഹൃദയാഭിവാദ്യങ്ങൾ...!!!

NB.

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ 
(ഓൺ ലൈൻ) ആഘോഷിക്കപെടേണ്ടത് സീരിയൽ ദമ്പതികളുടെ,
വിവാഹ മോചന അപസർപ്പ കഥകളല്ല...
അവതാരികയുടെ പ്രസവവേദനയുമല്ല...
ജനത്തിന് അതൊന്നും താല്പര്യമില്ല...ചുമ്മ പറഞ്ഞു എന്ന് മാത്രം

എം.എ. നിഷാദ് .
( സംവിധായകൻ ) 

No comments:

Powered by Blogger.