ആശാപ്രഭ എന്ന സംവിധായിക'സിദ്ധാർത്ഥൻ എന്ന ഞാൻ' എന്ന സിനിമയും അത് സംവിധാനം ചെയ്ത നവാഗത സംവിധായികയുമാണ് ഇപ്പൊൾ സിനിമാപ്രേമികളുടെ ഇടയിൽ വൈറൽ ആകുന്നത്. 

സിനിമയെ ഒരുപോലെ സ്നേഹിച്ചിരുന്ന ദമ്പതികളായിരുന്നു സംവിധായകനായിരുന്ന നന്ദകുമാർ കാവിലും ആശ പ്രഭയും. മഴനൂൽക്കനവുകൾ, മാന്ത്രിക വീണ, യു കാൻ ഡു എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് നന്ദകുമാർ കാവിൽ. 

സിദ്ധാർത്ഥൻ എന്ന ഞാൻ എന്ന ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥ എഴുതിത്തുടങ്ങിയത് ഇരുവരും ചേർന്നായിരുന്നു. എന്നാൽ അത് പൂർത്തിയാക്കാൻ കഴിയാതെ 2016ൽ നന്ദകുമാർ അന്തരിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ പാതിവഴിയിൽ നിർത്തിയ തിരക്കഥ പൂർത്തിയാക്കാൻ ആശ ശ്രമിച്ചു. തിരക്കഥ പൂർത്തിയാക്കി അത് സംവിധാനവും ചെയ്തു. 16 വർഷക്കാലമായുള്ള, സംവിധായികയാകുക എന്ന സ്വപ്നം സഫലമാക്കാൻ സുഹൃത്തുക്കളും മാതാപിതാക്കളും ആശയോടൊപ്പം നിന്നു. നാട്ടിൻപുറത്തുകാരന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ  'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രത്തിലൂടെ സുപരിചിതനായ സിബി തോമസാണ് നായകൻ. പുതുമുഖമായ അതുല്യ പ്രമോദാണ് നായിക. ദിലീഷ് പോത്തനും, ഇന്ദ്രൻസും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രം മെയ് 13 റൂട്സിലൂടെയാണ് റിലീസ് ചെയ്യുന്നത്.

No comments:

Powered by Blogger.