ദൈവത്തിന്റെ മുഖമുള്ള മഹാഇടയൻ ചരിത്രത്തിൽ എന്നും നിറയുന്ന ഓർമ്മയാകും : ബ്ലെസി.

ഒരു നൂറ്റാണ്ടുകാലത്തെ നന്മയുടേയും കരുതലിന്റെയും  മനോഹരമായ ഒരുപാട് ചൈതന്യങ്ങൾ നൽകിയ ആത്മീയഗുരുവിനു പ്രണാമം.

2005ൽ " തൻമാത്ര" എന്ന സിനിമയ്ക്ക്  ദേശീയ പുരസ്കാരം ലഭിച്ചതു മുതലാണ് തിരുമേനിയുമായുള്ള ആത്മബന്ധം തുടങ്ങുന്നത്. അരമനയിലേക്ക് എന്നെ വിളിപ്പിച്ച് അനുമോദനവും സ്നേഹവും നൽകി. പലപ്പോഴും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ വലിയൊരു ചിരിയിലാണ് അവസാനിക്കുന്നത്. ലോകത്തിന് മുന്നിൽ വലിയ ദർശനങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. 

98 -ാം പിറന്നാൾ ആഘോഷിക്കവെയാണ് അദ്ദേഹത്തെക്കുറിച്ച്  ഒരു ഡോക്യൂമെന്ററി ചെയ്യണമെന്നുള്ള ചിന്ത ഉണ്ടാകുന്നത്. സാമൂഹിക പ്രവർത്തനം ഈശ്വരസേവയുടെ ഭാഗമാണെന്ന് അദ്ദേഹം തെളിയിച്ചു. 

അമ്പലങ്ങളിലും പള്ളികളിലുമല്ല, തെരുവോരങ്ങളിലും കമ്പോളങ്ങളിലുമാണ്  ഈശ്വരനെ കാണേണ്ടതെന്ന വിപ്ലവകരമായ ആത്മീയ ചിന്ത തിരുമേനി പങ്കുവച്ചു. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർക്കിടയിൽ ഈശ്വരനെ കാണാൻ കഴിയണമെന്ന ദർശനം പങ്കുവയ്ക്കുന്ന തിരുമേനിയെ തമാശക്കാരനായി മാത്രം കാണുന്നതിലുള്ള വലിയ വേദന മറികടക്കാനായത് അദ്ദേഹത്തെക്കുറിച്ചുള്ള " 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം " എന്ന ഡോക്യുമെന്ററി പൂർത്തിയായപ്പോഴാണ്. 

ദൈവത്തിന്റെ മുഖമുള്ള ആ ആൾരൂപം ചരിത്രത്തിൽ എന്നും നിറയുന്ന ഓർമയാകും ..

ബ്ലെസി .
( തിരക്കഥാകൃത്ത്, സംവിധായകൻ ) 

No comments:

Powered by Blogger.