ഗോകുൽ സുരേഷിന്റെ " അമ്പലമുക്കിലെ വിശേഷങ്ങൾ " .

ഗോകുൽ സുരേഷ് പ്രധാന റോളിൽ അഭിനയിക്കുന്ന " അമ്പലമുക്കിലെ വിശേഷങ്ങൾ " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

ജയറാം കൈലാസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു. കഥ ,തിരക്കഥ ഉമേഷ് കുമാറും , ഛായാഗ്രഹണം അബ്ദുൾ റഹിമും, എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും , ഗാനരചന ബി കെ. ഹരിനാരായണൻ ,പി.ടി. ബിനു എന്നിവരും, സംഗീതവും,പശ്ചാത്തല സംഗീതവും രഞ്ജിൻ രാജും, വേഷവിധാനം സ്റ്റെഫി സേവ്യറും ,മേക്കപ്പ് പ്രദീപ് രംഗനും ,സ്റ്റിൽസ് ക്ലിന്റ് ബേബിയും, ഡിസൈൻക്യഷ്ണപ്രസാദും, കലാസംവിധാനം നാഥനും നിർവ്വഹിക്കുന്നു. 

ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രൻനായർ ഈ ചിത്രം നിർവ്വഹിക്കുന്നു. മുരളി ചന്ദ് കോ - നിർമ്മാണവും ,ഭരത് ചന്ദ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും നിർവ്വഹിക്കുന്നു. നിസാർ മുഹമ്മദ് പ്രൊഡക്ഷൻ കൺട്രോളറാണ്. ജോഷാണ് ക്രിയേറ്റീവ് സപ്പോർട്ട് നൽകുന്നത്.

സലിം പി. ചാക്കോ.

No comments:

Powered by Blogger.