മഹാഇടയന്റെ വിയോഗം തീരാവേദന : എം.എ. നിഷാദ്.

ചിരിയും ചിന്തയും സമന്വയിപ്പിച്ച ഇടയനായിരുന്നു വലിയ തിരുമേനിയെന്ന് പ്രശസ്ത സംവിധായകൻ എം.എ നിഷാദ് അനുശോചനത്തിൽ പറഞ്ഞു. 

ഒരു വിഷയത്തിലും അദ്ദേഹത്തെ മാറ്റി നിർത്താൻ കഴിയില്ല. ഒരു പുരോഹിതൻ എങ്ങനെ ആയിരിക്കണമെന്ന്  അദ്ദേഹം നമുക്ക് കാട്ടി തന്നു. മരാമൺ കൺവൻഷനിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സ്വന്തം  സമുദായത്തിന് വേണ്ടി ആയിരുന്നില്ല. എല്ലാ മത  വിഭാഗങ്ങൾക്കും വേണ്ടിയായിരുന്നു എന്നത് എടുത്ത് പറയാം.  

സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് എം.എ. നിഷാദ് പറഞ്ഞു. 

No comments:

Powered by Blogger.