ചിരിയുടെ തമ്പുരാന് വിട .

അഭിവന്ദ്യ പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത (104) വിടവാങ്ങി..  കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ വച്ച്  ഇന്ന് പുലർച്ചെ  1.15നായിരുന്നു അന്ത്യം. 

പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി ഫിലിപ്പ് ഉമ്മന്‍ 1918 ഏപ്രില്‍ 27ന് ജനിച്ചു.  

മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവാ യു.സി കോളേജിലെ ബിഎ ബിരുദ പഠനം പൂര്‍ത്തിയാക്കി

രാജ്യാന്തര മിഷൻ സംഘടനയുമായി ചേർന്ന് സഭ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു- ജർമൻ മിഷൻ.  അതിന്റെ ഭാഗമായികർണാടകയിലെ കാർവാറിൽ  മിഷൻ പ്രവർത്തകനായി പോയി. പിന്നിടാണ് ദൈവശാസ്ത്രം പഠിക്കാൻ ബെംഗളൂരുവിൽ പോയത്. ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളജ് ( Utc Bangalore ) എന്നിവിടങ്ങളിൽ പഠനത്തിനുശേഷം കർണാടകയിലെ അങ്കോലയിൽ മിഷൻ പ്രവർത്തനത്തിൽ പങ്കാളിയായി .1944 ജനുവരി ഒന്നിന് ശെമ്മാശനായി. ജൂൺ മൂന്നിന്  വൈദികപട്ടം സ്വീകരിച്ചു.  കൊട്ടാരക്കര, മൈലം, പട്ടമല, മാങ്ങാനം, തിരുവനന്തപുരം, മാർത്തോമ്മാ ഇടവകകളിൽ വികാരിയായി.

1953 മേയ് 20ന് റമ്പാൻ പട്ടം സ്വീകരിച്ചു. 
May  23ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ സഭയിൽ എപ്പിസ്കോപ്പ  ആയി സ്വർണനാവുകാരനെന്ന് ഈ പേരിന്റെ അര്‍ത്ഥം തുടർന്ന് ഇംഗ്ലണ്ടിലെ കാന്റർബറി സെന്റ് അഗസ്റ്റിൻ കോളജിൽ ഉപരിപഠനം. എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം 1954ൽ കുന്നംകുളം ഭദ്രാസനത്തിന്റെ  ചുമതലയേറ്റു.അതോടൊപ്പം മാർത്തോമ്മാ സഭ വൈദിക സെമിനാരിയുടെ ചുമതലയും വഹിച്ചു. സഭയുടെ മിഷനറി ചുമതലയിലും അടൂർ കൊട്ടാരക്കര, തിരുവനന്തപുരം കൊല്ലം, അടൂർ മാവേലിക്കര, റാന്നി നിലയ്ക്കൽ, ചെങ്ങന്നൂർ തുന്പമണ്‍ ഭദ്രാസനങ്ങളുടെ ബിഷപ്പായും പ്രവർത്തിച്ചു.

കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പൽ, സഭാ കൗൺസിലിന്റെ ദേശീയ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. ദേശീയ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954ലും 1968ലും നടന്ന ആഗോള ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 

രണ്ടാം വത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മാര്‍ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1999 ഒക്ടോബര്‍ 23ന് സഭയുടെ 20മത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.

മാര്‍ത്തോമ്മാ സഭയുടെ മേല്‍പ്പട്ടസ്ഥാനത്ത് അറുപതുവര്‍ഷം തികച്ച് ചരിത്രം സൃഷ്ടിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം മെത്രാൻപദവിയിൽ ഇരുന്ന വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തം.ഇതിനിടെ കാൻസർ രോഗത്തെ അതിജീവിച്ചു. 

ഇപ്പോൾ വലിയ മെത്രാപ്പൊലീത്തയായി കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയിൽ  വിശ്രമജീവിതം നയിക്കുകയായിരുന്നു.

#കഥ_പറയും_കാലം (ആത്മകഥ),
കമ്പോള സമൂഹത്തിലെ ക്രൈസ്തവദൗത്യം,
വെള്ളിത്താലം (മലയാളമനോരമ ദിനപത്രത്തിൽ വെള്ളിയാഴ്ചകളിൽ പ്രസിദ്ധീകരിച്ചിരുന്ന പ്രതിവാരക്കുറിപ്പുകളുടെ സമാഹാരം),
ക്രിസോസ്റ്റം പറഞ്ഞ നർമ്മകഥകൾ,
തിരുഫലിതങ്ങൾ ,
ആകാശമേ കേൾക്ക ഭൂമിയേ ചെവി തരിക
ദൈവം ഫലിതം സംസാരിക്കുന്നു തുടങ്ങിയ കൃതികളും ആദ്ദേഹത്തിന്റെ സംഭാവനയാണ്.

വലിയ തിരുമേനിയുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. 

മഹാഇടയന്റെ വേർപാടിൽ സംവിധായകൻ ബ്ലെസി  അനുശോചനം രേഖപ്പെടുത്തി.

cpk desk.

No comments:

Powered by Blogger.