" അക്വേറിയം " സിനിമയുടെ ഒടിടി റിലീസിന് സ്റ്റേ .ടി. ദീപേഷ് സംവിധാനം ചെയ്ത " അക്വേറിയം "  എന്ന സിനിമയുടെ ഒടിടി റിലീസ്  പത്ത് ദിവസത്തേക്കാണ് ഹൈക്കോടതി  സ്റ്റേ ചെയ്തത്. 

കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച്‌ 'വോയിസ് ഓഫ് നണ്‍സ്' കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്.

നേരത്തെ നിരോധിച്ച പിതാവിനും പുത്രനും എന്ന സിനിമ പേര് മാറ്റിയതാണ് അക്വേറിയമെന്നായിരുന്നു പരാതി. മേയ് 14ന് സൈന പ്ലേ വഴി ചിത്രം ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. 

അക്വേറിയത്തില്‍ സണ്ണി വെയ്ന്‍, ഹണി റോസ്, ശാരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 

No comments:

Powered by Blogger.