" കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ് " ഉയരങ്ങൾ കീഴടക്കി മുന്നേറുന്നു.


കേരളത്തനിമയെ പശ്ചാത്തലമാക്കി  സംഗീത സംവിധായകൻ മിഥുൻ നാരായണൻ ഒരുക്കിയ  'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' ഉയരങ്ങൾ കീഴടക്കുന്നു. 

ലീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലീലാദേവിയമ്മ ഭവാനിയമ്മ നിർമ്മിച്ചിരിക്കുന്ന കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡിനായി വരികളെഴുതിയിരിക്കുന്നത് വയലാർ ശരത്ചന്ദ്ര വർമ്മയാണ്. 

സൂര്യ കുങ്കുമം ശോഭയണിഞ്ഞൊരു..... എന്നുതുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ശ്രീരാജ് സഹജൻ, അഷിത അജിത് എന്നിവരാണ്. കേരളത്തിന്റെ വ്യത്യസ്തമാർന്ന പ്രകൃതിയും കലാ രൂപങ്ങളും വരച്ചുകാട്ടുന്ന ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര സംവിധായകൻ കൂടിയായ തോമസ് സെബാസ്റ്റ്യനാണ്.
ഛായാഗ്രഹണം അനീഷ് ലാലും ,എഡിറ്റിംഗ് 
റെക്സൺ ജോസഫും നിർവ്വഹിക്കുന്നു. 

Plse Like & Share .

No comments:

Powered by Blogger.