കണ്ണൻ താമരക്കുളത്തിന്റെ " വിരുന്ന് " . തമിഴ് ആക്ഷൻ കിംങ് അർജുൻ സർജ മുഖ്യവേഷത്തിൽ .
നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, ബാദുഷ എൻ.എം.എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മുകേഷ്, ബൈജു സന്തോഷ്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാർ,ആശാ ശരത്ത്, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ നായികാനിർണയം പൂർത്തിയായി വരുന്നു.
ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ദിനേഷ്പള്ളത്തിൻ്റേതാണ്. കണ്ണൻ താമരക്കുളം, ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് " വിരുന്ന് " .
കൈതപ്രം, റഫീഖ് അഹമ്മദ്, വി.കെ ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു. ഛായാഗ്രഹാണം രവിചന്ദ്രനും , എഡിറ്റിംഗ് വി.ടി ശ്രീജിത്തും , പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലിയും ,കലാസംവിധാനം സഹസ് ബാലയും , കോസ്റ്റ്യൂം അരുൺ മനോഹറും , മേക്കപ്പ് പ്രദീപ് രംഗനും , അസോസിയേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പലും , പി.ആർ.ഒ : വാഴൂർ ജോസും ,
പി.ശിവപ്രസാദും ,സുനിത സുനിലും
തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
മെയ് മൂന്ന് മുതൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ പീരുമേട്, തിരുവനന്തപുരം എന്നിവടങ്ങളാണ്.
cpk.

No comments: