കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് ജോസ് .
സിജു വിൽസൺ നായകനാകുന്ന വിനയൻ ചിത്രം "പത്തൊമ്പതാം നൂറ്റാണ്ടിൽ" കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നു.
ഇതിഹാസ കഥ പറയുന്ന ചിത്രം മലയാളത്തിന്റെ ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന കഥയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വേലായുധ പണിക്കർ എന്ന ചരിത്ര നായകനായിട്ടാണ് സിജു വിത്സൻ എത്തുന്നത്.
ഈ ചിത്രത്തിന് വേണ്ടിയുള്ള സിജു വിത്സന്റെ ശാരീരിക മാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
ചെമ്പൻ വിനോദിന്റെ കരിയറിൽ ആദ്യമായിട്ടയാണ് ഒരു ചരിത്ര നായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാന്നറിൽ ഗോകുലം ഗോപാലനാണ്.
മഞ്ജു ഗോപിനാഥ് .
No comments: