" നൃത്തം ഒരു തപസ്യയാണ് .അതൊരു ധ്യാനവും ആനന്ദവുമാണ് , അത് വിൽപ്പനക്ക് വെയ്ക്കാനുള്ളതല്ല " .

" നൃത്തം ഒരു തപസ്യയാണ്. അതൊരു ധ്യാനവും ആനന്ദവുമാണ്. അത് വിൽപ്പനക്ക് വെയ്ക്കാനുള്ളതല്ല "

"ചെരാതുകൾ" ആന്തോളജി സിനിമയിൽ സങ്കീർണ്ണതകളിലൂടെ നടന്നു നീങ്ങുന്ന ഒരു നർത്തകിയുടെ കഥ പറയുന്ന സിനിമയാണ്‌ "നർത്തകി ".

പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ദേവകി രാജേന്ദ്രൻ പ്രധാന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ശിവജി ഗുരുവായൂർ, അനൂപ് മോഹൻദാസ്, IV ജൂനിസ് എന്നിവരും അഭിനേതാക്കളായി അണിനിരക്കുന്നു.

അനേകം സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ള, നല്ല സംവിധായകനുള്ള അവാർഡ്  നേടിയ ശ്രീജിത്ത്‌ ചന്ദ്രനാണ് ചിത്രത്തിന്റെ ഈ ഭാഗം കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത്.

പ്രേക്ഷകർക്കു മുന്നിലെത്തുന്നതിനു മുൻപ് തന്നെ ലണ്ടൻ,ന്യൂയോർക്, സിങ്കപ്പൂർ ഫിലിം ഫെസ്റ്റിവലുകൾ ഉൾപ്പടെ,ഇന്ത്യയിലും വിദേശത്തും ആയി 35 അവാർഡുകൾ നേടിയെടുത്ത ആന്തോളജി സിനിമയാണ് "ചെരാതുകൾ".ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ  കോർത്തിണക്കിക്കൊണ്ട്  മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോക്ടർ മാത്യു മാമ്പ്ര നിർമ്മിക്കുന്ന "ചെരാതുകൾ" മെയ്‌ മാസം റിലീസിന്  എത്തുന്നു.

മറീന മൈക്കിൾ , ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, പാർവതി അരുൺ, മരിയ പ്രിൻസ് , ബാബു അന്നൂർ, അശ്വിൻ ജോസ് എന്നിവർ അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു.വിധു പ്രതാപ്, നിത്യ മാമ്മൻ, കാവാലം ശ്രീകുമാർ, ഇഷാൻ ദേവ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

#Cherathukal
#cherathukal_movie
#SixCrewOneMovie
#anthology
#anthologicalmovie
#shortfilm
#malayalamcinema
#DrMathewMampra
#Mareena
#Maalaparvathy
#Adilibrahim
#Mamprafoundation

No comments:

Powered by Blogger.