" ഓഫ് അലിബാബ നാൽപ്പത്തിഒന്നാമൻ " മോഷൻ പോസ്റ്റർ റിലീസ്


" ഓഫ്‌ അലിബാബ നാല്പത്തിഒന്നാമൻ" മോഷൻ പോസ്റ്റർ റീലീസ്.

ഫിലിം ഫോർട്ട് മീഡിലാബിന്റെ ബാനറിൽ നെജീബലി സംവിധാനം ചെയ്യുന്ന " ഓഫ് അലിബാബ നാല്പത്തിഒന്നാമ്മൻ " എന്ന  ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.


എഴുപത്തിയഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ഈ മോഷൻ പോസ്റ്ററിൽ  ശിവാജി ഗുരുവായൂർ, ദിനേഷ് പ്രഭാകർ,
ചാളമേരി,ശശികലിംഗ, ബിനീഷ് ബാസ്റ്റിൻ,
ലിഷോയ്, വി.കെ ബൈജു അനീഷ് രവി,കിരൺ രാജ്,തുടങ്ങിയ താരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. 

ഒരു ഷാഡോ രൂപത്തിൽ നായകനായ നാല്പത്തിലൊന്നാമനെ  കാണിച്ചുകൊണ്ടാണ് മോഷൻ പോസ്റ്റർ അവസാനിക്കുന്നത് 
ചിത്രത്തിൽ നാല്പത്തിലൊന്നാമനായി  വരുന്ന കഥാപാത്രം  മലയാളത്തിലെ ആ യുവ താരം ആരാണ് എന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
 
സുനിൽ സുഖദ,
അനിയപ്പൻ,പ്രൊഫസർ അലിയാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം നജീബ് ഷാ നിർവ്വഹിക്കുന്നു.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖൻ,നെജീബലി എന്നിവർ എഴുതിയ വരികൾക്ക്  ശബരീഷ് കെ സംഗീതം പകരുന്നു.
രശ്മി സതീഷ്,ഇമ്രാൻ ഖാൻ, നസീർ മിന്നല്ലെ എന്നിവരാണ് ഗായകർ. ആലപിച്ചിരിക്കുന്നത്  
കഥ-വി.വി.വിനയൻ,സഹ സംവിധാനം-ഫൈറൂസ് കമറുദ്ധീൻ,നീതു, പ്രൊഡക്ഷൻ കൺട്രോളർ-ബിനീഷ് കുട്ടൻ.
വാർത്ത പ്രചരണം : 
എ.എസ് .ദിനേശ് 
 

No comments:

Powered by Blogger.