തേജസ്വിനിയും കൂട്ടരും പ്രേക്ഷകരെ ഞെട്ടിച്ചു. " ചതുർമുഖം" ഹിറ്റിലേക്ക് .


മഞ്ജുവാര്യർ  പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങിയ  മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം " ചതുർമുഖം " പ്രേക്ഷകരെ ഞെട്ടിച്ചു .ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. 

ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ്.മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ ഹൊറർ വിഭാഗത്തിൽ വരുന്ന ചിത്രമാണ് " ചതുർമുഖം" .

മഞ്ജു വാര്യർ , സണ്ണി വെയ്ൻ  എന്നിവരെ കൂടാതെ, അലൻസിയർ ലേ ലോപ്പസ് , നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് ,ഷൈൻ ടോം ചാക്കോ ,ബാലാജി ശർമ്മ ,അസീസ് നെടുമങ്ങാട് ,നവാസ് വളളിക്കുന്ന് ,റോണി ഡേവിഡ് ,ഷാജു ശ്രീധർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

പുതിയ അനുഭവമാണ് ചതുർമുഖം പ്രേക്ഷകർക്ക് നൽകുന്നത്. ഫിക്ഷൻ ഹൊററിന്റെ ഒരു ഉപവിഭാഗമാണ് ടെക്നോ ഹൊറർ .

സുഹ്യത്തുക്കളായ തേജസ്വിനിയും ( മഞ്ജു വാര്യർ ) ,ആന്റണിയും ( സണ്ണി വെയ്ൻ ) തിരുവനന്തപുരത്ത് ഒരു സി.സി.ടി.വി സെക്യൂരിറ്റി സ്ഥാപനം നടത്തുന്നു, റിട്ട. കോളേജ് അദ്ധ്യാപകനായ ക്ലമന്റ് ( അലൻസിയർ ലേ ലോപ്പസ് ) ആന്റണിയുടെ  സുഹൃത്താണ് .ഒരു പ്രത്യേക സാഹചര്യത്തിൽ  ഇവരുടെ കൂടെ ക്ലമന്റും  എത്തേണ്ടി വരുന്നു. 
ഇവരെ കൂടാതെ നാലാമത് മറ്റൊരു മുഖം കൂടി കടന്നു വരുന്നു.  
പേരിലെ നിഗൂഡത പോലെ സിനിമയിലെ പ്രേതത്തിന്റെ കാര്യത്തിലും ഒരു പുതുമയുണ്ട്. 

ആമേൻ എന്ന ചിത്രത്തിലുടെ ശ്രദ്ധേയനായ  ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജം ആണ് ചതുർമുഖത്തിന്റെ ഛായഗ്രഹണം. എഡിറ്റിംഗ്  മനോജ്‌  ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെ നിരവധി  ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിസ, സി. യു. സൂൺ, സൂരരായി പോട്ര് , മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട്  ഡിസൈനറായ വിഷ്ണു ഗോവിന്ദാണ്ചിത്രത്തിന്റെ സൗണ്ട്  ഡിസൈൻ. ജിസ് ടോംസ്, ജസ്റ്റിൻ തോമസും മറ്റ് നിർമ്മാതാക്കളാണ് . 
അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. 

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർമുഖം വ്യത്യസ്ത പുലർത്തുന്നു. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ബിനീഷ് ചന്ദ്രനോടൊപ്പം കോപ്രൊഡ്യൂസറായി ബിജു ജോർജ്ജും പ്രവർത്തിക്കുന്നു. ഗാനരചന മനു മഞ്ജിത്തും , സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്  ഡോൺ വിൻസെന്റുമാണ്.  വസ്ത്രാലങ്കാരം സമീറ സനീഷും നിർവ്വഹിക്കുന്നു.സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവർ സഹനിർമ്മാതാക്കളാണ്.  ജിത്തു അഷ്‌റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തിൽ ബിനു ജി. നായരും ടോം വർഗീസുമാണ് ലയിൻ  പ്രൊഡ്യൂസഴ്സ്. മേക്കപ്പ് രാജേഷ്  നെന്മാറയും ,കല സംവിധാനം നിമേഷ്  എം താനൂരും , ചിഫ് അസോസിയേറ്റ് ഡയറക്ടർ  ശ്യാമന്തക് പ്രദീപും , ഡിസൈൻസ്- ദിലീപ് ദാസും ,വാർത്ത പ്രചരണം എ.എസ്. ദിനേശും നിർവ്വഹിക്കുന്നു. 
 സെഞ്ച്വറി ഫിലിംസ് " ചതുർമുഖം" തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു.

വ്യത്യസ്തമായ ഈ ചിത്രം ആദ്യ ദിവസം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.  സംവിധായകർ ഏറെ ശ്രദ്ധിക്കപ്പെട്ടു. തേജസ്വിനിയായി  മഞ്ചു വാര്യർ മികച്ച അഭിനയം കാഴ്ചവെച്ചു.  ഛായാഗ്രഹണവും ,പശ്ചാത്തല സംഗീതവും സിനിമയുടെ ഹൈലൈറ്റുകളാണ്.  

പുതുമയെ എന്നും സ്വീകരിക്കുന്ന പ്രേക്ഷകർ " ചതുർമുഖം " ഏറ്റെടുത്ത് കഴിഞ്ഞു. 

Rating : 4 / 5.
സലിം പി. ചാക്കോ .
 
 
 
 

No comments:

Powered by Blogger.