കുരുക്കുകൾ നിറഞ്ഞ സമൂഹത്തിലെ പക്ഷപാത സമീപനങ്ങളെ " നായാട്ട് '' തുറന്ന് കാണിക്കുന്നു." ചാർലി "യുടെ വൻ വിജയത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന " നായാട്ട് " തിയേറ്ററുകളിൽ എത്തി. 

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, ജാഫർ ഇടുക്കി ,അന്തരിച്ച അനിൽ നെടുമങ്ങാട്എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത് .   

അതിജീവനവും രാഷ്ടീയവും കൂടികലർത്തിയ സർവൈവൽ ത്രില്ലറാണ് ഈ സിനിമ . സമകാലിക കേരളത്തിലെ ചില വിഷയങ്ങളെയാണ്  ചിത്രംപ്രമേയമാക്കിയിരിക്കുന്നത് . 

വിവിധ കേസുകളിൽ പ്രതികൾ നിയമത്തിന്റെ നൂലാമാലകളുടെ അടിസ്ഥാനത്തിൽ രക്ഷപ്പെടുന്നത് പല കേസുകളിലും നമ്മൾ കാണുന്നുണ്ട്. ചില പിഴവുകളിലുടെ കടന്ന് പോകുന്ന ഒരു നിയമ വ്യവസ്ഥയുടെ മുകളിൽ നിന്നുള്ള നിരീക്ഷണം
കൂടിയാണ് " നായാട്ട് " .

മൂന്ന് പോലിസുകാരുടെ  ജീവിതത്തിൽ ഉണ്ടാകുന്ന വിഷയത്തിൽമനുഷ്യത്വവും ഭരണകൂടത്തിന്റെ പിഴവുകളും സിനിമയിൽ അനാവരണം ചെയ്തിരിക്കുന്നു. 

എസ്. ഐയായി  ജോജു ജോർജും ,പോലീസ് ഡ്രൈവർ പ്രവീൺ മൈക്കിളായി  കുഞ്ചാക്കോ ബോബനും ,കോൺസ്റ്റബിൾ അനിതയായി നിമിഷ 
സജയനും,മുഖ്യമന്ത്രിയായി ജാഫർ ഇടുക്കിയും അഭിനയത്തിന്റെ പുത്തൻ തലങ്ങളിൽ എത്തുകയാണ് ചെയ്തിരിക്കുന്നത്. 

ഷാഹി കബീർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം   
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി. എം ശശിധരനും ,മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 
  
ഛായാഗ്രഹണം ഷൈജു ഖാലിദും, എഡിറ്റിംഗ്  മഹേഷ് നാരായണനും ,ഗാനരചന അൻവർ അലിയും ,സംഗീതം  വിഷ്ണു വിജയനും നിർവ്വഹിക്കുന്നു. അഗ്നിവേശ് രഞ്ജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്‌. സൗണ്ട് ഡിസൈനിങ് അജയൻ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും ആണ്.  മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മോങ്ക്സ് ഡിസൈനും നിർവ്വഹിക്കുന്നു.  
ചിത്രത്തിന്റെ വിതരണം മാജിക്‌ ഫ്രെയിംസ് റിലീസാണ് .

വ്യത്യസ്തയുള്ള പാട്ടുകൾ ഉൾകൊള്ളിച്ചിരിക്കുന്നു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവ് എടുത്ത് പറയാം .മികച്ച സംവിധാനമാണ് മാർട്ടിൻ പ്രക്കാട്ടിന്റേത്.  ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെ  മറ്റൊരു മികച്ച തിരക്കഥകൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നു. 

കുരുക്കുകൾ  നിറഞ്ഞ സമൂഹത്തിലെ പക്ഷപാത സമീപനങ്ങളെയാണ് " നായാട്ട് " പറയുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും " നായാട്ട് " .

Rating : 4 / 5 .
സലിം പി. ചാക്കോ .

No comments:

Powered by Blogger.