ഇന്ദ്രൻസിന്റെ " വേലുക്കാക്ക ഒപ്പ് കാ " സംവിധാനം : അശോക് ആർ. ഖലീത്ത.

ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അശോക് ആർ. ഖലീത്ത സംവിധാനം ചെയ്യുന്ന ചിത്രമാണ് " വേലുക്കാക്ക ഒപ്പ് കാ " .

സംവിധായകൻ തന്നെ കഥയെഴുതുന്ന ഈ ചിത്രത്തിൽ വേലുവായി ഇന്ദ്രൻസും ,ഭാര്യയായി ഉമ കെ.പിയും, മകനായി ഷെബിൻ ബേബിയും, ഭാര്യയായി വിസ്മയയും അഭിനയിക്കുന്നു. പാഷാണം ഷാജി ,ഡി.വൈ.എസ്.പി മധു ബാബു , നസീർ സംക്രാന്തി ,ആതിര, ബിന്ദു ക്യഷ്ണ, ആരവ് ബിജൂ, സന്തോഷ് വെഞ്ഞാറംമൂട് ,സത്യൻ ,ആര്യ രാജീവ് ,ആരാം ജീജോ, അയാൻ ജീവൻ ,രാജു ചേർത്തല എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 
പി.ജെ.വി ക്രിയേഷൻസിന്റെ ബാനറിൽ സിബി വർഗ്ഗീസ് പുല്ലുരുത്തിക്കരി ഈ ചിത്രം  നിർമ്മിക്കുന്നു.

ഛായാഗ്രഹണം ഷാജി ജേക്കബും ,തിരക്കഥയും ,സംഭാഷണവും സത്യൻ എം.എ യും ,ഗാനരചന മുരളിദേവ് ,ശ്രീനിവാസ് മേമുറി എന്നിവരും ,സംഗീതം റിനിൽ ഗൗതം, യൂനിസ് സിയോ എന്നിവരും ,എഡിറ്റിംഗ് അജു.എം.എ യും, പ്രൊഡക്ഷൻ കൺട്രോളർ ചെന്താമരാക്ഷനും, പ്രൊഡക്ഷൻ ഡിസൈനർ പ്രകാശ് തിരുവല്ലയും ,
കലാസംവിധാനം സന്തോഷ് വെഞ്ഞാറംമൂടും ,മേക്കപ്പ് അഭിലാഷ് വലിയക്കുന്നും ,വസ്ത്രാലങ്കാരം ഉണ്ണി പാലക്കാടും ,ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകുമാർ വള്ളംകുളം, വിനയ് ബി. ഗീവർഗീസ് എന്നിവരും, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ ദിലീപ് കുട്ടിച്ചിറയും നിർവ്വഹിക്കുന്നു

കർഷകനാണ് വേലുക്കാക്ക. മറ്റുള്ളവർക്കായി എന്ത് പണിയും ചെയ്യും. കാക്കയെ പോലെ എല്ലായിടത്തും എത്തുന്നതിനാലാണ് വേലുക്കാക്ക എന്ന് വിളിച്ച് ആളുകൾ പരിഹസിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ വേലുവിന്റെ ഭാര്യ കൊച്ചമ്മിണിക്ക് ഒരു ആൺക്കുട്ടി ജനിച്ചു. നാട്ടുകാർ അവനെ വേലുക്കാക്കയുടെ മകൻ എന്ന് വിളിച്ച് പരിഹസിക്കുന്നത് മകന്  സഹിക്കാൻ കഴിഞ്ഞില്ല. മകൻ അച്ഛനെയും, അമ്മയെയും
വെറുക്കുന്നു.തുടർന്ന് നടക്കുന്ന ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ്  സിനിമയുടെ പ്രമേയം .

സലിം പി. ചാക്കോ .

No comments:

Powered by Blogger.