" ദി പ്രിസ്റ്റ് "ന്റെ ഈസ്റ്റർ ആശംസകൾ .
മമ്മൂട്ടിയും , മഞ്ജുവാര്യരും ആദ്യമായി അഭിനയിക്കുന്ന ആദ്യ ചിത്രം "ദി പ്രീസ്റ്റ് " വിജയകരമായ നാലാം വാരത്തിലേക്ക് .
നവാഗതനായ ജോഫിൻ ടി. ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകൻ.
നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ മാത്യു , വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആർ. ഡി ഇലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും , ബി ഉണ്ണികൃഷ്ണനും ,വി എൻ ബാബുവും ചേർന്ന് നിർമ്മിച്ചിരിക്കുന്നു.
കഥ ജോഫിൻ ടി. ചാക്കോയും ,തിരക്കഥ സംഭാഷണം ദീപുപ്രദീപ് , ശ്യാം മേനോൻ എന്നിവരും, ഛായാഗ്രഹണം അഖിൽ ജോർജ്ജും , എഡിറ്റർ ഷമീർ മുഹമ്മദും ,ഗാനരചന ബി കെ ഹരിനാരായണനും , സംഗീതം രാഹുൽ രാജും നിർവ്വഹിക്കുന്നു.
പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം.സൗണ്ട് ഡിസൈൻ ജയദേവൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടർ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ , കോസ്റ്റ്യൂം പ്രവീൺ വർമ്മ, സ്റ്റണ്ട് സുപ്രീം സുന്ദർ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ പ്രവീൺ ചക്രപണി. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, മീഡിയ പ്രൊമോഷൻസ് മഞ്ജു ഗോപിനാഥ്.
സലിം പി .ചാക്കോ .
No comments: