സുരാജ് വെഞ്ഞാറംമൂട് ,ഇന്ദ്രജിത്ത് സുകുമാരൻ, സ്വാസിക വിജയ് ,അതിഥി രവി തുടങ്ങിയവർ എം. പത്മകുമാറിന്റെ ഫാമിലി ഇമോഷണൽ ത്രില്ലറിൽ.


സുരാജ് വെഞ്ഞാറംമൂട് ,ഇന്ദ്രജിത്ത് സുകുമാരൻ, സ്വാസിക വിജയ് ,അതിഥി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം  തൊടുപുഴയിൽ ആരംഭിച്ചു . ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ സിനിമയായിരിക്കും ഈ ചിത്രം .

അഭിലാഷ് പിള്ള രചനയും ,രതീഷ് റാം ഛായാഗ്രഹണവും ,രഞ്ജിൻ രാജ് സംഗീതവും ,ഷമീർ എഡിറ്റിംഗും ,മാഫിയ ശശി ആക്ഷൻ കോറിയോഗ്രാഫിയും നിർവ്വഹിക്കുന്നു.  

ഡോ. സഖറിയ തോമസ് ,ജിജോ കാവനാൽ ,
ശ്രിജിത് രാമചന്ദ്രൻ ,പ്രിൻസ് പോൾ എന്നിവർ യു.ജി.എം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ജോസഫ് ,മാമാങ്കം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തെ തുടർന്ന് എം. പത്മകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. 

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.