" 5ൽ ഒരാൾ തസ്കരൻ The Village Never Sleeps " ചിത്രീകരണ ആരംഭപൂജ ഏപ്രിൽ പതിനാലിന്‌ .

ജയശ്രീ സിനിമയുടെ ബാനറിൽ സോമൻ അമ്പാട്ട് കഥയും തിരക്കഥയും ഏഴുതി  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് " 5ൽ ഒരാൾ തസ്കരൻ The Village Never Sleeps " എന്നാണ്. 

ഈ സിനിമയുടെ  ചിത്രീകരണം ആരംഭപൂജ ഏപ്രിൽ പതിനാലിന് ബുധനാഴ്ച രാവിലെ 9.30ന് സുബ്രഹ്മണ്യം ക്ഷേത്രം ഹാളിൽ ( ഇടപ്പള്ളി വടക്കുംഭാഗം കുന്നുംപുറം ) നടക്കും .

തിരക്കഥ ,സംഭാഷണം ജയേഷ്മൈനാഗപ്പള്ളിയും , ഛായാഗ്രഹണം പി.എസ്. മണികണ്ഠനും ,സംഗീതം അജയ് ജോസഫും ,കലാസംവിധാനം ഷബീറലിയും , എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും ,ഗാനരചന പി.കെ. ഗോപി ,പി .റ്റി. ബിനു എന്നിവരും ,മേക്കപ്പ് സജി കൊരട്ടിയും ,സ്റ്റിൽസ് അനിൽ പേരാബ്രയും നിർവ്വഹിക്കുന്നു. 

ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറും ,പി.ആർ .ഒ : ഏബ്രഹാം ലിങ്കൺ ,അഞ്ചു അഷറഫ് എന്നിവരുമാണ് .
വെങ്കിടാചലം ,ഉദയ് ശങ്കർ എന്നിവർ നിർമ്മാണവും, എസ്. വെങ്കിട്ടരാമൻ സഹ നിർമ്മാതാവും ആണ്. 


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.