" ഒരിലത്തണലിൽ " ഏപ്രിൽ 23ന് ഒ.ടി.ടി റിലീസ് ." ഒരിലത്തണലിൽ " ഏപ്രിൽ 23 - ന് ഫസ്റ്റ് ഷോസ് ഒടിടി പ്ളാറ്റ്ഫോമിലൂടെ വേൾഡ് വൈഡ്‌ റിലീസ് ചെയ്യും .

കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതനെ ചുറ്റിപ്പറ്റിയാണ് ഒരിലത്തണലിൽ എന്ന ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ഒരപകടത്തിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതൻ തന്റെ കൈകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു. പ്രകൃതിയെ പഠിക്കാനും മനസ്സിലാക്കാനും മെച്ചപ്പെടുത്താനും അശ്രാന്ത പരിശ്രമം നടത്തുന്ന അച്യുതൻ, പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു.

ശ്രീധരൻ , കൈനകരി തങ്കരാജ്, ഷൈലജ പി അമ്പു, അരുൺ , വെറോണിക്ക മെദേയ്റോസ് , ഡോ. ആസിഫ് ഷാ, മധുബാലൻ, ഷാബു പ്രൗദീൻ, പ്രവീൺ കുമാർ , സജി പുത്തൂർ, അഭിലാഷ്, ബിജു, മധു മുൻഷി, സുരേഷ്മിത്ര, മനോജ് പട്ടം, ജിനി പ്രേംരാജ്, അറയ്ക്കൽ ബേബിച്ചായൻ, അമ്പിളി , ജിനി സുധാകരൻ എന്നിവർ അഭിനയിക്കുന്നു.

ബാനർ - സഹസ്രാരാ സിനിമാസ് , സംവിധാനം - അശോക് ആർ നാഥ് , നിർമ്മാണം - സന്ദീപ് ആർ, രചന -സജിത് രാജ്‌, ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, ലൈൻ പ്രൊഡ്യൂസർ - ഷാബു പ്രൗദീൻ, പ്രൊഡക്ഷൻ കൺട്രോളർ - വിജയൻ മുഖത്തല, ചമയം -ലാൽ കരമന, കല- ഹർഷവർദ്ധൻ കുമാർ , വസ്ത്രാലങ്കാരം - വാഹീദ്, സംഗീതം - അനിൽ, സൗണ്ട് ഡിസൈൻ - അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് - ശങ്കർദാസ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മണിയൻ മുഖത്തല, അസോസിയേറ്റ് ഡയറക്ടർ - അരുൺ പ്രഭാകർ , പശ്ചാത്തല സംഗീതം - അനിൽ, വിതരണം- സഹസ്രാരാ സിനിമാസ് , മാർക്കറ്റിംഗ് - രാജേഷ് രാമചന്ദ്രൻ ( ശ്രീമൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്‌റ്റുഡിയോ - ചിത്രാഞ്ജലി, പോസ്റ്റ് ഫോക്കസ് , സൂര്യ വിഷ്വൽ മീഡിയ, സ്റ്റിൽസ് & ഡിസൈൻ - ജോഷ്വാ കൊല്ലം . 

പി.ആർ. ഒ : 
അജയ് തുണ്ടത്തിൽ.

No comments:

Powered by Blogger.