" പ്രകാശൻ പറക്കട്ടെ " ഓഫിഷ്യൽ പോസ്റ്റർ പുറത്തിറങ്ങി.

" പ്രകാശൻ പറക്കട്ടെ " ഓഫിഷ്യൽ പോസ്റ്റർ മമ്മൂട്ടി ,മോഹൻലാൽ ,പൃഥിരാജ് സുകുമാരൻ തുടങ്ങിയവരുടെ ഫേസ് ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തു. 
ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദിലീഷ് പോത്തൻ ,അജു വർഗ്ഗീസ് ,മാത്യു തോമസ് സൈജു കുറുപ്പ് , ധ്യാൻ ശ്രീനിവാസൻ,നിഷ സാരംഗ് , മാസ്റ്റർ റിത്തുൻ ജയ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 

കഥ തിരക്കഥ സംഭാഷണം ധ്യാൻ ശ്രീനിവാസനും ,സംഗീതം ഷാൻ റഹ്മാനും ,ഛായാഗ്രഗണം ഗുരുപ്രസാദും ,എഡിറ്റിംഗ് രത്തിൻ രാധാകൃഷ്ണനും ,കല സംവിധാനം ഷാജി മുകുന്ദും ,കോസ്റ്റ്യൂം സുജിത് സി.എസും 
നിർവ്വഹിക്കുന്നു. 

ഫന്റാസ്റ്റിക്ക് ഫിലിംസിന്റെയും, ഹിറ്റ് മേക്കേഴ്‌സിന്റെയും ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ,ടിനു തോമസ് ,അജു വർഗ്ഗീസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം ജൂണിൽ റിലീസ് ചെയ്യും.

സലിം പി. ചാക്കോ .

No comments:

Powered by Blogger.