കടയ്ക്കൽ ചന്ദ്രൻ സഖാവ് പിണറായി വിജയനാണോ എന്ന് അറിയണമെങ്കിൽ " ONE " കാണുക!

കടയ്ക്കൽ ചന്ദ്രൻ സഖാവ് പിണറായി വിജയനാണോ എന്ന്  അറിയണമെങ്കിൽ " ONE"  സിനിമ കാണുക മാത്രമെ പരിഹാരം ഉള്ളു !  

പൊതുജനമാണ് എല്ലാമെന്ന്  നിയമസഭ ഹാളിൽ പ്രഖ്യാപിച്ച നേതാവാണ് കടയ്ക്കൽ ചന്ദ്രൻ. ഒരു എം.എൽ.യെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ആ വ്യക്തിയ്ക്ക് അഞ്ച് വർഷകാലയളവിൽ  സ്വജനപക്ഷപാതവും ,അഴിമതിയുംനടത്താം.

അതിനുള്ള ലൈസൻസാണ്  
അഞ്ചു വർഷം .അഴിമതി നടത്തുന്ന ജനപ്രതിനിധികളെ തിരികെ വിളിക്കാൻ പൊതുജനത്തിന്  അധികാരം നൽകണമെന്ന മുഖ്യമന്ത്രി കടയ്ക്കൽ
കൊണ്ടുവരുന്ന  " Right to Recall " ബിൽ പരക്കെ സ്വാഗതം ചെയ്യപ്പെട്ട്  കഴിഞ്ഞു.

സിനിമയിൽ ആണെങ്കിലും ഈ വിഷയം ചർച്ച ചെയ്യപ്പെടണം എന്നാണ് പൊതുവെയുള്ള 
പൊതുജനത്തിന്റെ  കാഴ്ചപ്പാട്. 

" പൊതുജനമാണ് യഥാർത്ഥ ഹീറോ " .
#Right to Recall  നമ്മൾ ഓരോരുത്തരുടെയും അവകാശമാണ് ! 


സലിം പി. ചാക്കോ .

No comments:

Powered by Blogger.