" ചെരാതുകൾ " ഏപ്രിലിൽ പ്രദർശനത്തിന്.

"ചെരാതുകൾ"- ആറു സംവിധായകരുടെ കരവിരുതിൽ മെനഞ്ഞെടുത്ത വ്യത്യസ്തത-
ഏപ്രിലിൽ പ്രദർശനത്തിന്.

പുതുമുഖ സംവിധായകന്റെ  "ദി പ്രീസ്റ്റ്" വലിയ വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്  ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ  കോർത്തിണക്കിക്കൊണ്ട്  
ഡോക്ടർ മാത്യു മാമ്പ്ര നിർമ്മിക്കുന്ന "ചെരാതുകൾ" എന്ന സിനിമ  ഏപ്രിൽ മാസം റിലീസിന്  എത്തുന്നു.

ആറു വീതം സംവിധായകരും, ഛായാഗ്രഹകരും, ചിത്രസംയോജകരും,  സംഗീത സംവിധായകരും ഉൾപ്പടെ ഏതാണ്ട് നൂറിൽപരം യുവടെക്‌നിഷ്യൻമാർ ഒരുമിക്കുന്ന ചിത്രത്തിലുള്ള, വിധു പ്രതാപ്, നിത്യ മാമ്മൻ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മനോഹരമായ ഗാനങ്ങൾ ചാനലുകളിലൂടെ ഉടൻതന്നെ പ്രേക്ഷകരുടെ ആസ്വാധനത്തിനായി  ലഭ്യമാക്കും എന്ന് മാമ്പ്ര ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി ആർ ഓ - പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഓൺപ്രൊ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.