നർമ്മവും, ജീവിതവും ഒക്കെ നിറഞ്ഞ മികച്ച കുടുംബ ചിത്രമാണ് " മോഹൻകുമാർ ഫാൻസ് ". ജിസ് ജോയ്, കുഞ്ചാക്കോ ബോബൻ എന്നിവർക്ക് മറ്റൊരു ഹിറ്റ് ചിത്രം കൂടി.നിരവധി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച 
ജിസ് ജോയ്  രചനയും  സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " മോഹൻകുമാർ
ഫാൻസ് " .

ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിദ്ദിഖാണ് . കുഞ്ചാക്കോ ബോബൻ കൃഷ്ണൻ ഉണ്ണിയായും ,മുകേഷ് നിർമ്മാതാവ് പ്രകാശ് മാത്യുവിനെയും, വിനയ് ഫോർട്ട് സൂപ്പർസ്റ്റാർ  ആഘോഷ് മേനോനെയും, ശ്രീനിവാസൻപോൾക്കുട്ടി  ബ്രദറായും ,കൃഷ്ണ ശങ്കർ പ്രജീഷായും ,സൈജുകുറുപ്പ് ക്യഷ്ണൻ ഉണ്ണിയുടെ സഹോദരനായും ,രമേഷ് പിഷാരടി സജിമോനായും ,അലൻസിയർ ലേ ലോപ്പസ്ക്യഷ്ണൻഉണ്ണിയുടെ പിതാവായും, കെ.പി.ഏ. സി ലളിത കൃഷ്ണൻ ഉണ്ണിയുടെ അമ്മായിയായും, പുതുമുഖ താരം അനാർക്കലി നാസർ മോഹൻകുമാറിന്റെ മകൾ ശ്രീരഞ്ജിനിയായും വേഷമിടുന്നു .ടി.ജി .രവി ,സുധീർ കരമന ,ജോയി മാത്യു ,അഞ്ജലി നായർ , സേതുലക്ഷ്മി ,മേജർ രവി ,ദീപ തോമസ് , സംഗീത  സംവിധായകരായ ശരത് , ജാസി ഗിഫ്റ്റ്, സംവിധായകരായ  പ്രിയനന്ദനൻ ,ഖാലിദ് റഹ്മാൻ ,ജിസ്ജോയ്  എന്നിവരും ഈ ചിത്രത്തിൽ
അഭിനയിക്കുന്നു.

സിനിമ മേഖലയില്‍ മികച്ച ഒരു കരിയര്‍ പടുത്തുയര്‍ത്താന്‍ അദ്ധ്വാനം മാത്രം പോരാ ഭാഗ്യവും വേണമെന്നാണ്  പലകലാകാരന്മാരുടെയും ജീവിതം പറയുന്നത് എന്നാണ് സിനിമയുടെ പ്രമേയം . സിനിമ നിർമ്മിക്കാൻ  അവസരം ലഭിച്ചിട്ടും രക്ഷപ്പെടാതെ പോയ പല നിർമ്മാതാക്കളും നമുക്ക് ചുറ്റുമുണ്ട്. ഇവരുടെയൊക്കെ കഥയാണ് "മോഹൻകുമാർ  
ഫാന്‍സ് " പറയുന്നത്. 

മുപ്പത്  വര്‍ഷങ്ങള്‍ സിനിമയില്‍ നിന്ന് മാറി നിന്ന നടൻ മോഹൻകുമാർ  മികച്ച ഒരു വേഷത്തിലൂടെ " അരികെ ഒരു അകാശം " എന്ന സിനിമയിലുടെ വീണ്ടും സിനിമയിൽ എത്തുന്നു. എന്നും,
എപ്പോഴും നിര്‍ഭാഗ്യം മോഹൻ കുമാറിന്റെ കൂടെപ്പിറപ്പാണ്..സിദ്ദിഖ് നന്നായി തന്റെ കഥാപാത്രത്തെ  അവതരിപ്പിച്ചു. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ക്യഷ്ണൻ ഉണ്ണി  എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. 

മാജിക് ഫ്രയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കഥ ബോബി, സഞ്ജയും , ഗാനരചന ജിസ്ജോയും , സംഗീതം പ്രിൻസ് ജോർജ്ജും,ഛായാഗ്രഹണം ബാഹുൽ രമേഷും ,എഡിറ്റിംഗ് രതീഷ് രാജും ,
വില്യം ഫ്രാൻസിസ് പാശ്ചാത്തല സംഗീതവും ഒരുക്കുന്നു. 

സിനിമയ്ക്കുള്ളിലെ സിനിമ പറയുമ്പോൾ അവാർഡ് ലഭിക്കാത്തവരും സിനിമയുടെ ഭാഗമാണെന്ന് പറയുന്നു. സംവിധായകൻ ജിസ് ജോയ് വീണ്ടും പ്രേക്ഷകരുടെ  മനസ് വായിച്ച്  മറ്റൊരു വിജയം കൂടി നേടിയിരിക്കുകയാണ്. തമാശകളും ,കുടുംബ ജീവിതവും ഒക്കെ ചേർന്ന മികച്ച ചിത്രമാണ് " മോഹൻകുമാർ ഫാൻസ് " .
Rating : 3.5 / 5 .

സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.