മണി മുഴക്കം ഒരിക്കലും നിലക്കുന്നില്ല.

കലാഭവൻ മണിയ്ക്ക് സ്മരണാഞ്ജലി.  
.................................................... ( മാർച്ച് 6 - ചരമദിനം ) 

കൊച്ചിൻ കലാഭവനിലൂടെ മിമിക്രി രംഗത്ത്
ശോഭിക്കുകയും,ശേഷം മലയാള സിനിമ ലോകത്തേയ്ക്ക് കടന്നു വരുകയും ചെയ്ത പ്രതിഭ.
തെന്നിന്ത്യൻ സിനിമ പ്രക്ഷകർക്കാകമാനം 'സ്വന്തം' എന്ന നിലയ്ക്ക് ചേർത്ത്
പിടിക്കാമായിരുന്ന കലാകാരൻ. അഭിനയവും,
അനുകരണവും  പോലെ തന്നെ തനിക്ക് ആലാപനവും ചേരുമെന്ന് അദ്ദേഹം തെളിയിച്ചു. നാടൻ പാട്ടുകളുടെ ജനകീയതയ്ക്ക് ഒരു തരത്തിൽ അദ്ദേഹം കാരണക്കാരനായി. നാട്യമില്ലാത്ത നടൻ , നാടൻ പാട്ടിന്റെ കുലപതി അങ്ങിനെ വിശേഷങ്ങൾ ഏറെയാണ് മണിക്ക് ... ഇതിനെല്ലാം മേലെ അദ്ദേഹം ജാഡയില്ലാത്ത, പച്ചയായ മനുഷ്യനായിരുന്നു. കലാഭവൻ മണിയുടെ അകാലത്തിലെ ആകസ്മിക വിയോഗം ഉണ്ടാക്കിയ വലിയ മുറിവും ശൂന്യതയും മലയാളികളുടെ നീറ്റൽ മാറാത്ത മുറിവായി തുടരുന്നു ...
മലയാളികളുടെ മനസ്സിലെ മണി മുഴക്കം ഒരിക്കലും നിലക്കുന്നില്ല ......

No comments:

Powered by Blogger.