സസ്പെൻസോടെ ദുൽഖർ സൽമാൻ - റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ ...


പുത്തൻ റോയൽ എൻഫീൽഡ് പാർക്ക് ചെയ്ത്  പോസ്റ്റർ പുറത്തുവിട്ടാണ് ദുൽഖർ  തന്റെ പുതിയ സിനിമയുടെ ആകാംക്ഷ കൂട്ടിയിരിക്കുന്നത്.
ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതൊരു പോലീസ് സ്റ്റോറി ആണെന്നും തന്റെത്   ഒരു പോലീസ് വേഷമാണെന്നും പോസ്റ്ററിലൂടെ വ്യക്തമാക്കുന്നുണ്ട്.

ദുൽഖർ സൽമാനും ,  റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്.  ഫറെർ ഫിലിംസിന്റെ  ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ  ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക.  മനോജ് കെ. ജയൻ,അലൻസിയർ ലോ ലോപ്പസ്  ,ബിനു പപ്പു ,വിജയകുമാർ ,ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. 

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി  സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. 

ഛായാഗ്രഹണം അസ്‍ലം പുരയിൽ,എഡിറ്റർ ശ്രീകർ പ്രസാദ്, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ
കുരുവിള,സ്റ്റിൽസ് രോഹിത് ,പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ.

പി.ആർ.ഒ : 
മഞ്ജു ഗോപിനാഥ്.

No comments:

Powered by Blogger.