" വാതിൽ " ടൈറ്റിൽ പോസ്റ്റർ റിലീസ്.

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍,അനു സിത്താര, രചനാ നാരായണന്‍കുട്ടി
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന "വാതില്‍ " എന്ന ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍,പ്രശസ്ത നടന്‍  ജയസൂര്യ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ  റിലീസ് ചെയ്തു.

സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ  ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ്,രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍
സുനില്‍ സുഖദ,
ഉണ്ണിരാജ്,അബിന്‍ ബിനോ,വി കെ ബെെജു,
പൗളി, അഞ്ജലി നായര്‍,
സ്മിനു തുടങ്ങിയ പ്രമുഖരും
അഭിനയിക്കുന്നു.ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.

എഡിറ്റിംഗ്  ജോണ്‍കുട്ടി ,
എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്,റിയാസ് അടക്കണ്ടി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്അമല്‍,
വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത്ധര്‍മ്മടം,
പരസ്യക്കല-യെല്ലോ ടൂത്ത്സ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്.
 
മാര്‍ച്ച് പതിനഞ്ചിന്  തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.

വാര്‍ത്ത പ്രചരണം: 
എ .എസ്. ദിനേശ്.

No comments:

Powered by Blogger.