യുവനടൻ എസ്. റായൻരാജ് അഭിനയരംഗത്ത് കൂടുതൽ സജീവമാകുന്നു.


എസ്. റായൻരാജ് .
...................................

പരസ്യചിത്രങ്ങളിലെ മേഡലായി രംഗത്ത് എത്തി  മലയാളം, തമിഴ് ,ഇംഗ്ലീഷ് ഭാഷകളിലെ വിവിധ സിനിമകളിൽ അഭിനയിച്ച്  സിനിമ രംഗത്ത് സജീവമായി തുടരുകയാണ് യുവനടൻ  എസ്. റായൻരാജ് .  

കാഡ്ബറീസ് ,ബജാജ് സി.റ്റി ബോക്സർ ,
എയർസെൽ ,ഹോണ്ടാ അമേസ് ,ഓക്സംബർഗ് ,ഡി.എം.കെപാർട്ടിയുടെയും മറ്റും വിവിധ പരസ്യങ്ങളിൽ സജീവമാണ് എസ്. റായൻരാജ്. 

നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനൊണ്ടെരൂ രാജകുമാരി , കോളേജ് ഡേയ്സ് ,ഐസക് ന്യൂട്ടൻ s/o പീലിപ്പോസ് ,ഹണീബി ,സെവൻസ്, ദ്രോണാചര്യ
 ( മലയാളം) ,19 റെവല്യൂഷൻസ് ( ഇംഗ്ലീഷ് ) ,മറന്തേൻ മെയ് മറന്തേൻ ,എഫ് ഐ ആർ , രാമചന്ദ്ര, രാമകൃഷ്ണ ,മുടങ്ങൾ തവങ്കൾ അരികെ  ( തമിഴ്) 
തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മരം ചെയ്യുമ്പോൾ എന്ന സിനിമയിൽ അഭിനയിച്ചുവെങ്കിലും ചിത്രം റിലീസ് ചെയ്തിട്ടില്ല .

എസ്. റയാൻരാജ് സംവിധാനം ചെയ്യുകയും ,അഭിനയിക്കുകയും ചെയ്ത " അണ്ണേ " എന്ന ഷോർട്ട് ഫിലിം പ്രേക്ഷക ശ്രദ്ധ  നേടി.മോഡലായും , നടനായും സജീവമാണ് എസ്. റായൻരാജ് .

സലിം പി. ചാക്കോ .
cpk .
 

No comments:

Powered by Blogger.