സൽമാൽ ഖാൻ - പ്രഭുദേവ ചിത്രം " രാധേ " മെയ് 13ന് തീയേറ്ററുകളിൽ എത്തും.

 

സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് " രാധേ " . ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഈദ് പ്രമാണിച്ച്‌ മേയ് 13ന് ലോക വ്യാപകമായി റിലീസ്ചെയ്യും.
പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ദിഷാ പട്ടാനി നായികയാകുന്ന ചിത്രത്തില്‍ ജാക്കി
ഷ്റോഫ് , രണ്‍ദീപ് ഗൂഢ, മേഘാ ആകാശ് ,ഭരത് ,ഗൗതം ഗുലാത്തി ,സറീന വഹാബ് ,നാരാ ശ്രീനിവാസ് ,ഗോവിന്ദ് 
നമദേവ് ,അർജൂൻ കാനൂഗോ എന്നിവരും അതിഥിതാരമായി ജ്വാക്കിലിൻ ഫെർണ്ടാസും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സല്‍മാന്‍ ഖാനും സഹോദരന്‍ സൊഹൈല്‍ ഖാനും ചേര്‍ന്ന് അതുല്‍ അഗ്നിഹോത്രിയുടെ പ്രൊഡക്ഷന്‍ ബാനറിലാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

രചന എ.സി മുഗീലും ,വിജയ് മൗര്യയും ,സംഭാഷണം വിജയ് മൗര്യയും ,കഥ റീയൂ സ്വാംഗ് വാനും ,സംഗീതം സജീദ് ,വാജീദ് ,ദേവി ശ്രീ പ്രസാദും ,ഹിമേഷ് 
രസ്മിയായും  എന്നിവരും ,പശ്ചാത്തല സംഗീതം സൻചിത് ബാൽഹാരയും ,അങ്കിത് ബാൽ ഹാരയും, ഛായാഗ്രഹണം അയങ്ക ബോസും ,എഡിറ്റിംഗ് റിതേഷ് സോനിയും നിർവ്വഹിക്കുന്നു. 
" രാധേ " എന്ന ടൈറ്റിൽ കഥാപാത്രമായാണ് സൽമാൻ ഖാൻ അഭിനയിക്കുന്നത്. 


സലിം പി .ചാക്കോ '

No comments:

Powered by Blogger.