" നെഞ്ചം മറപ്പതില്ലെ" മാർച്ച് അഞ്ചിന് തിയേറ്ററുകളിലേക്ക്.

എസ്. ജെ. സൂര്യ, റെജീന കസാന്ദ്ര, നന്ദിത ശ്വേത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ശെല്‍വരാഘവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ ചിത്രമാണ് "നെഞ്ചം മറപ്പതില്ലെ ".

എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ്‌സ്, മോഷന്‍ പിക്‌ചേഴ്‌സ്, സൗത്ത് സൈഡ് സ്റ്റുഡിയോ, ജിഎല്‍ഒ സ്റ്റുഡിയോ എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ  സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജ നിര്‍വ്വഹിക്കുന്നു.
അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്-പ്രസന്ന ജി.കെ.എവര്‍ ആന്റ് എവര്‍ റിലീസ് മാര്‍ച്ച് 5ന് " നെഞ്ചം മറപതില്ലെ " തീയറ്ററുകളിലെത്തിക്കും.
വാര്‍ത്ത പ്രചരണം: 
എ.എസ് ദിനേശ്.

No comments:

Powered by Blogger.