നടൻ അലൻസിയർ ലേ ലോപ്പസിന്റെ പിതാവ് അനു ക്ലെറ്റസ് ലോപ്പസ് (88) അന്തരിച്ചു. സംസ്ക്കാരം ഇന്ന്.

സിനിമാതാരം അലൻസിയർ ലേ ലോപ്പസിന്റെ പിതാവ് കഴക്കൂട്ടം പുത്തൻതോപ്പ് പുഷ്പവിലാസത്തിൽ അനു ക്ലെറ്റസ് ലോപ്പസ് ( 88) അന്തരിച്ചു. സംസ്കാരം ഇന്ന് ( മാർച്ച് 21 ഞായർ ) രാവിലെ പതിനൊന്ന് മണിക്ക് പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ നടക്കും. ഭാര്യ : ചെറുപുഷ്പം .മറ്റു മക്കൾ: നിക്സൺ ലോപ്പസ് ,മരുമക്കൾ : സുശീല ജോർജ്ജ് .ഫരിയ .മരണാനന്തര ചടങ്ങുകൾ മാർച്ച് 26 വെള്ളിയാഴ്ച രാവിലെ പതിനൊന്നിന്  നടക്കും. 

അലൻസിയർ ലേ ലോപ്പസിന്റെ പിതാവിന്റെ നിര്യാണത്തിൽ " അമ്മ"  ജനറൽ സെക്രട്ടറി ഇടവേള ബാബു , സംവിധായകരായ മധുപാൽ , സന്തോഷ് വിശ്വനാഥ് ,കണ്ണൻ താമരക്കുളം തുടങ്ങിയവരും  അനുശോചനം രേഖപ്പെടുത്തി. അലൻസിയർ ലേ ലോപ്പസിന്റെ പിതാവിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.