സോമൻ അമ്പാട്ടിന്റെ പുതിയ ചിത്രം " 5ൽ ഒരാൾ തസ്കരൻ The Village Never Sleeps " .



ഓർമ്മയിൽ തങ്ങി നിൽക്കുന്ന സൂപ്പർ ഹിറ്റുകൾ മമ്മൂട്ടിയ്ക്കും, മോഹൻലാലിനും സമ്മാനിച്ച സംവിധായകൻ സോമൻ അമ്പാട്ടിന്റെ പുതിയ ചിത്രത്തിന്റെ " ടൈറ്റിൽ റിലീസിംഗ് " മലയാള സിനിമ മേഖലയിലെ പ്രമുഖ സംവിധായകരായ അജയ് വാസുദേവ് ,അരുൺ ഗോപി , ജി. മാർത്താണ്ഡൻ ,ഹരികുമാർ, ജീത്തു ജോസഫ് ,ലാൽജോസ് ,കെ. മധു ,ജീയോ ബേബി ,ജിബി- ജോജു , ഒമർ ലുലു , പ്രിയനന്ദനൻ , ഷാനു സമദ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ ഇന്ന്        റിലീസ് ചെയ്തു. 

ജയശ്രീ സിനിമയുടെ ബാനറിൽ സോമൻ അമ്പാട്ട് കഥയും തിരക്കഥയും ഏഴുതി  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് " 5ൽ ഒരാൾ തസ്കരൻ The Village Never Sleeps " എന്നാണ്. 

തിരക്കഥ ,സംഭാഷണം ജയേഷ് മൈനാഗപ്പള്ളിയും , ഛായാഗ്രഹണം പി.എസ്. മണികണ്ഠനും ,സംഗീതം അജയ് ജോസഫും ,കലാസംവിധാനം ഷബീറലിയും , എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും ,ഗാനരചന പി.കെ. ഗോപി ,പി .റ്റി. ബിനു എന്നിവരും ,മേക്കപ്പ് സജി കൊരട്ടിയും ,സ്റ്റിൽസ് അനിൽ പേരാബ്രയും നിർവ്വഹിക്കുന്നു. 

ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറും ,പി.ആർ .ഒ : ഏബ്രഹാം ലിങ്കൺ ,അഞ്ചു അഷറഫ് എന്നിവരുമാണ് .
വെങ്കിടാചലം ,ഉദയ് ശങ്കർ എന്നിവർ നിർമ്മാണവും, എസ്. വെങ്കിട്ടരാമൻ സഹ നിർമ്മാതാവും ആണ്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.