" മെയ്ഡ് ഇൻ ക്യാരവാൻ " മാർച്ച് 20ന് ദുബായിൽ തുടങ്ങും.


സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിക്കുന്ന 'മെയ്ഡ് ഇന്‍ ക്യാരവാന്‍' എന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 20ന് ദുബായില്‍ ആരംഭിക്കും.

പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളർ എന്‍.എം ബാദുഷയാണ് മെയ്ഡ് ഇന്‍ ക്യാരവാന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അന്നു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

'ആനന്ദം' എന്ന സിനിമയിലെ നായികമാരില്‍ ഒരാളാണ് അന്നു ആന്റണി.
പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന സിനിമക്ക് ശേഷം ബാദുഷയുടെ നേതൃത്വത്തില്‍ ദുബായില്‍ എത്തുന്ന ഷൂട്ടിംഗ് സംഘമാണ് 'മെയ്ഡ് ഇന്‍ ക്യാരവാന്‍'.
വാർത്തപ്രചാരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.