അപൂർവ്വ സൗഹൃദവുമായി എബിച്ചനും ,കേപ്പയും എത്തുന്നു : " വരയൻ " മേയ് 28ന് റിലീസ് ചെയ്യും

പോസ്റ്ററുകളിലൂടെ മുൻപ് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു വിൽസൺ ചിത്രമായ വരയനും റിലീസിന് തയ്യാറെടുക്കുകയാണ്. 

നർമ്മത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ കുടുംബചിത്രത്തിൽ എബിച്ചനൊപ്പം കൂട്ടുകൂടാൻ കേപ്പ എന്ന കൊച്ചുമിടുക്കനുമുണ്ട്‌‌. സിജു വിൽസന്റെ എബിച്ചൻ എന്ന അച്ഛൻ കഥാപാത്രത്തോടൊപ്പം കേപ്പ എന്ന കഥാപാത്രമായഭിനയിക്കുന്നത്‌ മാസ്റ്റർ ഡാവിഞ്ചിയാണ്‌.

സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജിജോ ജോസഫാണ്‌ സംവിധാനം ചെയ്യുന്നത്‌. ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരും വേഷമിടുന്നു.

ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം പ്രകാശ് അലക്സ്, ഗാനരചന ബി.കെ. ഹരിനാരായണൻ, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട് നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് രാജ്‌, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്, പി.ആർ.ഒ എ.എസ് ദിനേശ്, മീഡിയ പ്രമോഷൻസ് മഞ്ജു ഗോപിനാഥ്, മീഡിയ പ്ലാനിംഗ്‌ & ഓൺലൈൻ പ്രൊമോഷൻസ്‌‌ എം.ആർ പ്രൊഫഷണൽ. 

ഈ ചിത്രം മേയ്‌ 28ന്‌  തിയേറ്ററുകളിൽ സത്യം സിനിമാസ്‌ എത്തിക്കും. 

No comments:

Powered by Blogger.